ജിമ്മിൽ പോയി വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞ ശേഷം കഴിക്കേണ്ടത് എന്ത്?
വർക്ക് ഔട്ടിന് ശേഷം കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
വർക്ക്ഔട്ട് ചെയ്യാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ. ചിലർക്ക് നല്ല ശരീരഭംഗിക്ക്, മറ്റു ചിലർക്ക് ശാരീരിക ആരോഗ്യത്തിന്, വേറെ ചിലർക്ക് ഫിറ്റ് ബോഡിക്ക്. വർക്കൗട്ട് ചെയ്യാൻ ശരീരത്തിന് ധാരാളം ഊർജം ആവശ്യമുണ്ട്. വ്യായാമം ചെയ്യുന്നതിന് മുൻപും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. വ്യായാമശേഷം കഴിക്കുന്ന ഭക്ഷണം പ്ലാൻ ചെയ്യുന്നത് ഇത് രണ്ടും മനസ്സിൽ വെച്ചായിരിക്കണം. വർക്ക് ഔട്ടിന് ശേഷം കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
* പാൽ, തൈര് എന്നിവ ഉത്തമം.
* ഇവയിൽ അമിതമായി പഞ്ചസാര കലക്കി എംപ്റ്റി കാലറി കൂട്ടാതെ നോക്കണം.
* കടല, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങൾ നിർബന്ധമായും കഴിക്കുക.
* പയറുവർഗങ്ങൾ മുളപ്പിച്ചോ വേവിച്ചോ കഴിക്കാവുന്നതാണ്.
* നിലക്കടല, ബദാം, കശുവണ്ടി എന്നിവ ഇഷ്ടത്തിനനുസരിച്ച് കഴിക്കുക.
* ഇവ കഴിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കണം.
* പെട്ടന്ന് പ്രോട്ടീൻ അകത്ത് ചെല്ലാൻ മുട്ട, കോഴി, മീൻ എന്നിവ കഴിക്കാം.