Webdunia - Bharat's app for daily news and videos

Install App

ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (12:20 IST)
ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുള്ള ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ ലിവറിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.  പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞ് വരും. രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക, കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുക, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുക, ചർമം തിളങ്ങാൻ സഹായിക്കുക തുടങ്ങിയ പല തരത്തിലുള്ള ​ഗുണങ്ങൾ ഇതിന് അടങ്ങിയിട്ടുണ്ട്.  
 
ഇന്നത്തെ കാലത്ത് ചര്‍മ്മ സംരക്ഷണത്തിനും മുഖത്തെ നിറം കൂട്ടാനും ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.  ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ ചില ഭക്ഷണങ്ങൾ നമ്മെ സഹായിക്കും. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
അവക്കാഡോ: അമിനോ ആസിഡ് അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും
 
ചീര: ഫോളേറ്റ്, വിറ്റാമിന്‍ ബി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും. 
 
തണ്ണിമത്തൻ: അമിനോ ആസിഡ് അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. 
 
ചിയാ സീഡ്: അമിനോ ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും. 
 
സ്ട്രോബെറി: വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ സ്ട്രോബെറിയും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 
ഓറഞ്ച്: വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ചും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 
 
വെളുത്തുള്ളി: വെളുത്തുള്ളിയില്‍ അടങ്ങിയ ആലിസിനും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments