കീടനാശിനികൾ കൂടുതലുള്ള ഭക്ഷണങ്ങൾ
ജൈവ ഭക്ഷണ ഉപഭോഗത്തെ പ്രേരിപ്പിക്കുന്ന പ്രധാന ആശങ്കകളിലൊന്ന് കീടനാശിനി എക്സ്പോഷറാണ്.
വിപണിയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളൊന്നും വിശ്വസിച്ച് കഴിക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. മിക്കതിലും അത്രയും കീടനാശിനികളാണ് അടിക്കുന്നത്. അതുകൊണ്ട് തന്നെ ജൈവ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണ്. ജൈവ ഭക്ഷണ ഉപഭോഗത്തെ പ്രേരിപ്പിക്കുന്ന പ്രധാന ആശങ്കകളിലൊന്ന് കീടനാശിനി എക്സ്പോഷറാണ്.
എൻവയോൺമെന്റൽ വർക്കിംഗ് ഗ്രൂപ്പ് (EWG) പുറത്തിറക്കിയ പുതിയ ലിസ്റ്റിലെ കീടനാശിനി അവശിഷ്ടങ്ങൾ ഏറ്റവും കൂടുതലുള്ള 12 പച്ചക്കറി/പഴ വർഗ്ഗങ്ങൾ എന്തൊക്കെയെന്ന് സൂചിപ്പിക്കുന്നുണ്ട്. EWG പട്ടിക പ്രകാരം, താഴെ പറയുന്ന പരമ്പരാഗത പഴങ്ങളിലും പച്ചക്കറികളിലുമാണ് ഏറ്റവും കൂടുതൽ കീടനാശിനി അവശിഷ്ടങ്ങൾ കാണപ്പെടുന്നത്.
* വിപണിയിലെ 30 ശതമാനം സ്ട്രോബെറിയിലും പത്തിലധികം കീടനാശിനികൾ അടിക്കുന്നുണ്ട്
* സാമ്പിളിൽ 76% ചീരയിലും കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ട്
* 90% ആപ്പിൾ സാമ്പിളുകളിലും കീടനാശിനി അടിക്കുന്നുണ്ട്
* ആപ്പിളുകളിൽ 80% ത്തിലും നിരോധന കീടനാശിനിയായ ഡൈഫെനൈലാമിന്റെ അംശം ഉണ്ട്
* 96% ത്തിലധികം മുന്തിരികളിൽ കീടനാശിനി അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്
* ചെറികളിൽ നിരോധന കീടനാശിനിയായ ഐപ്രോഡിയോൺന്റെ അംശം അടങ്ങിയിട്ടുണ്ട്
* ചെറി സാമ്പിളുകളിൽ ശരാശരി അഞ്ച് തരാം കീടനാശിനി അവശിഷ്ടങ്ങൾ ആണ് കണ്ടെത്തിയത്
* 90% ബീൻസ് സാമ്പിളുകളിലും കീടനാശിനി അടങ്ങിയിട്ടുണ്ട്
* 90% ബ്ലൂബെറികളിലും കീടനാശിനി അവശിഷ്ടങ്ങൾ ഉണ്ട്
* രണ്ടിലധികം കീടനാശിനികളാണ് ഇതിനായി ഉപയോഗിക്കുന്നത്