രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണംകുറയുന്ന അവസ്ഥയ്ക്കുപറയുന്ന പേരാണ് ത്രോംബോസൈറ്റോപീനിയ. അസ്ഥമജ്ജയാണ് നിറമില്ലാത്ത പ്ലേറ്റ്‌ലെറ്റുകളെ നിര്‍മിക്കുന്നത്. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് പരിഹരിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്കാ ജ്യൂസ്.
മറ്റൊന്നാണ് ഗോതമ്പിന്റെ ഇലകൊണ്ടുള്ള ജ്യൂസ്. ഇത് വീട്ടില്‍ തന്നെ വളര്‍ത്തി ജ്യൂസടിച്ചുകുടിക്കാം. മറ്റൊരു പ്രധാനപ്പെട്ട പഴമാണ് മാതളം. സാധാരണയായി കൗണ്ട് കുറയുന്നതിന് ആളുകള്‍ കഴിക്കുന്ന പഴമാണ് മാതളം. കൂടാതെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് എള്ള്.