Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പുവെള്ളം കവിള്‍പിടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

ഉപ്പുവെള്ളം കവിള്‍പിടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 ഫെബ്രുവരി 2022 (11:37 IST)
കവിളില്‍ ഉപ്പുവെള്ളം പിടിക്കുന്നതിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. തൊണ്ടയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം പിടിച്ച് ഇത് മാറ്റുന്നത് ലോക പ്രശസ്തമായ വിദ്യയാണ്. എന്നാല്‍ ഉപ്പുവെള്ളത്തിന് നമുക്ക് അറിയില്ലാത്ത നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ജലദോഷം, ചുമ, പല്ലുവേദന, ആസിഡ് റിഫ്‌ളക്ഷന്‍, വായ്‌നാറ്റം, മോണയിലെ രക്തസ്രാവം, ബ്രോങ്കൈറ്റിസ്, സൈനസ് അണുബാധ, തൊണ്ടയിലെ ചൊറിച്ചില്‍, കഫം എന്നിവ ചികിത്സിക്കാനും ഉപ്പുവെള്ളം ഉപയോഗിക്കുന്നു. 
 
ഉപ്പുവെള്ളം കവിള്‍ കൊള്ളുമ്പോള്‍ ഓസ്‌മോസിസ് എന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഉപ്പ് നീര്‍വീക്കം ബാധിച്ച കലകളില്‍ എത്തി അതിനുള്ളിലെ ഈര്‍പ്പം പുറത്തുകളയുകയാണ് ചെയ്യുന്നത്. കൂടാതെ ഉപ്പ് ആന്റി ബാക്ടീരിയലായതിനാല്‍ ഇത് ബാക്ടീരിയകളെയും നശിപ്പിക്കുന്നു. അങ്ങനെ തൊണ്ടവേദന മാറുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയില്‍ മൂന്നുദിവസമായി ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല