തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നത് വിപരീതഫലം ഉണ്ടാക്കും.

നിഹാരിക കെ.എസ്
ചൊവ്വ, 5 ഓഗസ്റ്റ് 2025 (16:58 IST)
നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയതാണ് തൈര്. ദഹനം മെച്ചപ്പെടുത്തുന്നതിനും ആമാശയത്തിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പ്രോബയോട്ടിക്‌സ് ആണ് തൈര്. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തൈര് ചിലതിന്റെ കൂടെ കഴിക്കാൻ പാടില്ല. ചില ഭക്ഷണങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നത് വിപരീതഫലം ഉണ്ടാക്കും. അവ ഏതൊക്കെ എന്ന് നോക്കാം.
 
തൈരില്‍ ഉള്ളിയും മുളകുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന സാലഡ് മിക്കയാളുകൾക്കും ഇഷ്‌‌മാണ്. എന്നാല്‍ ആയുവേദം പ്രകാരം ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം തൈര് തണുപ്പും ഉള്ളി ചൂടുമാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആമാശയത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.
 
അതുപോലെയാണ് മാമ്പഴത്തിന്റെ കാര്യവും. രണ്ടിലും പോഷകഗുണങ്ങള്‍ ഉണ്ടെങ്കിലും മാങ്ങ ചൂടും തൈര് തണുപ്പുമാണ്. ഇത് ആമാശയത്തിലും ചര്‍മത്തിനും അസ്വസ്ഥതകള്‍ ഉണ്ടാക്കും.
 
വഴുതനയ്ക്ക് നേരിയ അസിഡിക് സ്വഭാവമുണ്ട്. മാത്രമല്ല, ഇത് ശരീരം ചൂടാകാന്‍ കാരണമാകും. തൈര് തണുപ്പ് ആയതിനാല്‍ ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് ആമാശയത്തെ ദോഷകരമായി ബാധിക്കാന്‍ കാരണമാകും.
 
മാംസവും മീനും പോലുള്ള നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പവും തൈര് കഴിക്കുന്നത് പ്രശ്‌നമാണ്. ഇത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവു കൂട്ടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്

എന്താണ് ഹോബോസെക്ഷ്വാലിറ്റി, നഗരങ്ങളില്‍ അതിന്റെ പ്രവണത വര്‍ദ്ധിച്ചുവരുന്നത് എന്തുകൊണ്ട്?

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

അടുത്ത ലേഖനം
Show comments