Select Your Language

Notifications

webdunia
webdunia
webdunia
webdunia

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

Cooking Oil

അഭിറാം മനോഹർ

, തിങ്കള്‍, 21 ജൂലൈ 2025 (19:33 IST)
ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും  പരമാവധി വിലക്കുറവില്‍ സുലഭമായി ലഭ്യമാക്കുന്നതിന്  ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് സപ്ലൈകോ. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ സപ്ലൈകോ കേന്ദ്രകാര്യാലയത്തില്‍ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.   
 
സപ്ലൈകോ വില്പനശാലകളില്‍ സബ്‌സിഡി സാധനങ്ങള്‍ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 
 
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് അരി സംഭരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു.  ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ അശ്വതി ശ്രീനിവാസ്, സപ്ലൈകോ മാനേജര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ