കരളിനെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

നിഹാരിക കെ.എസ്
ബുധന്‍, 1 ജനുവരി 2025 (14:25 IST)
കരളിന്റെ ആരോഗ്യം വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. കരൾ രോഗം പലരേയും വേട്ടയാടാറുണ്ട്. കരളിന്റെ ആരോഗ്യത്തിന് വേണ്ട ശ്രദ്ധ നൽകിയില്ലായെങ്കിൽ അത് ശരീരത്തെ മുഴുവൻ ബാധിക്കും. ജനിതക രോഗങ്ങൾ, പിത്താശയ സംബന്ധമായ പ്രശ്‌നങ്ങൾ, കരൾ വീക്കം എന്നിവയെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചില ഭക്ഷണങ്ങൾ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം;
 
കരൾ ആരോഗ്യത്തോടെയിരിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിൻ നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇത് ശരീരത്തിൽ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. ഇത് കരളിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു.
 
സൾഫർ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീൻ ചെയ്യുന്നു. 
 
ദീർഘകാലത്തെ ബീറ്റ്‌റൂട്ടിന്റെ ഉപയോഗം ആരോഗ്യം വർദ്ധിപ്പിക്കും എന്നതിലുപരി കരൾ രോഗങ്ങൾക്ക് പരിഹാരം നൽകി ഡി എൻ എ ഡാമേജ് വരെ ഇല്ലാതാക്കാൻ സഹായിക്കുന്നു. 
 
കാരറ്റാണ് കരളിനെ സംരക്ഷിക്കുന്ന മറ്റൊരു പച്ചക്കറി. ഇതിലുള്ള ആന്റി ഓക്‌സിഡന്റ്, വിറ്റാമിൻ, മിനറൽ, ഫൈബർ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കരൾ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. 
 
ധാരാളം ഇലക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കാൻ നോക്കുക. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇലക്കറികൾ കരൾ ക്യാൻസറിനുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. 
 
ഗ്രീൻ ടീ ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ്. ഇത് ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയെ എല്ലാം ഇത്തരത്തിൽ പ്രതിരോധിക്കുന്നു. 
 
നമ്മുടെ നാട്ടിൽ അത്ര പരിചിതനല്ലെങ്കിലും ആവക്കാഡോയുടെ ഗുണങ്ങൾ ചില്ലറയല്ല. ഇത് കരളിനെ പൊതിഞ്ഞ് സംരക്ഷിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?

വാഴപ്പഴം vs ഈന്തപ്പഴം: ഏത് പഴമാണ് ഷുഗറിന് നല്ലത്

നെഞ്ചുവേദനയെന്ന് പറഞ്ഞ് ചെറുപ്പക്കാര്‍ ആശുപത്രികളില്‍ എത്തുന്നു; കാരണം ഹൃദയാഘാതം വരുമോയെന്ന ഉത്കണ്ഠ

കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments