പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും പുകവലിയും മദ്യപാനവും മൂലവുമൊക്കെ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം;
ദിവസവും രണ്ട് നേരം പല്ല് തേക്കുക
ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കുക
ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുക
വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും
അതിനാൽ വെള്ളം നന്നായി കുടിക്കുക
വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ കുറയ്ക്കുക
പുകവലി ഉപേക്ഷിക്കുക
മദ്യപാനത്തിന് ശേഷവും വായ വൃത്തിയായി കഴുകുക