Webdunia - Bharat's app for daily news and videos

Install App

ചൂടുകാലത്ത് ആരോഗ്യത്തിന് ഈ പഴങ്ങള്‍ കഴിക്കാം

സിആര്‍ രവിചന്ദ്രന്‍
ശനി, 12 മാര്‍ച്ച് 2022 (17:12 IST)
കടുത്ത വേനല്‍കാലമാണിനി വരാന്‍ പോകുന്നത്. നമ്മുടെ ശരീരത്തിലെ ജലാംശം ധാരാളം നഷ്ടപ്പെടുകയും പലവിധ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സമയം കൂടെയാണിത്. ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാനും നമ്മുടെ ആരോഗ്യം ശരിയായി നിലനിര്‍ത്താനും അതിനനുസരിച്ചുള്ള ആഹാരവും ആവശ്യമാണ്. അതില്‍ പ്രധാനമാണ് പഴവര്‍ഗ്ഗങ്ങള്‍. വേനല്‍ക്കാലത്ത് കഴിക്കാന്‍ ഏറ്റവും മികച്ചത് തണ്ണിമത്തനാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. തണ്ണിമത്തനില്‍ 94 ശതമാനവും വെളളമാണ് ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, വിറ്റമിന്‍ എ, വിറ്റമിന്‍സി എന്നിവയും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. അതു പോലെ തന്നെ ഇരുമ്പ്, കാല്‍സ്യം, വിറ്റമിന്‍ സി എന്നിവ ധാരാളം ആണിയിട്ടുള്ളതാണ് ഞാവല്‍ പഴം. വിറ്റമിന്‍ സി രോഗപ്രതിരോധ ശേഷി കൂടുന്നതിനും ശരീരത്തിനുണ്ടാകുന്ന മറ്റ് അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാമ്പഴം,മള്‍ബറി എന്നിവയും വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഫ്രോസണ്‍ ഭക്ഷണങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കു, ഏതൊക്കെയാണ് ഭക്ഷണങ്ങളെന്നറിയാമോ

നിങ്ങളുടെ പ്രായം എത്രയാണ്, രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും ഇതാണോ

വേനല്‍ക്കാലത്തുണ്ടാകുന്ന പ്രധാന രോഗങ്ങള്‍ ഇവയാണ്; വീടിനുള്ളില്‍ ഇരുന്നാലും സൂര്യാഘാതം ഉണ്ടാകാം!

നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി

അടുത്ത ലേഖനം
Show comments