Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയാം തൈര് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

അറിയാം തൈര് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 മാര്‍ച്ച് 2022 (17:36 IST)
പാലുല്‍പ്പന്നങ്ങളില്‍ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് തൈര്. വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നതുമാണിത്. പലര്‍ക്കും പ്രിയപ്പെട്ട ഒരു വിഭവവുമാണിത്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും തൈരിന്റെ ആരോഗ്യഗുണങ്ങളെ പറ്റി വലിയ അറിവില്ല. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും പോഷകാഹാരങ്ങളുടെ ആഗിരണം എളുപ്പമാക്കുന്നതിനും തൈര് സഹായിക്കുന്നു. ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നതിന് തൈരില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ സഹായിക്കുന്നു. കൂടാതെ കെസ്‌ട്രോള്‍ ഉണ്ടാകുന്നത് തടയുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൈര് കഴിക്കുന്നത് നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ മികച്ചതാണ് തൈര്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്നതാണ് തൈര്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷിക്കാം