Select Your Language

Notifications

webdunia
webdunia
webdunia
webdunia

പച്ച വെളുത്തുള്ളി വെറുവയറ്റില്‍ കഴിക്കാമോ

പച്ച വെളുത്തുള്ളി വെറുവയറ്റില്‍ കഴിക്കാമോ

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (19:11 IST)
ദിവസേനയുള്ള നമ്മുടെ ഭക്ഷണത്തിലെ അഭിഭാജ്യഘടകമാണ് വെളുത്തുള്ളി. ലോകത്തിലെ പലഭാഗത്തും വെളുത്തുള്ളിയെ മെഡിക്കല്‍ കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അലിസിന്‍ ആന്റിബയോട്ടിക്കായി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കാമോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുന്നത് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുമെന്നാണ്. ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ഇത് സഹായിക്കും. 
 
ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇതിനെ കൂടുതലായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാണ് ഉപയോഗിക്കുന്നത്. കൂടാതെ ചുമയ്ക്കും ബ്രോങ്കൈറ്റിസിനെതിരെയും ഉപയോഗിക്കും. വെളുത്തുള്ളി പച്ചയ്ക്ക് തിന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍- ഹൃദയാരോഗ്യം മെച്ചപ്പെടുന്നു, തലച്ചോറിന്റെ ആരോഗ്യം, ദഹനം, പ്രമേഹം, പ്രതിരോധ ശക്തി, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയ തടയുന്നു എന്നിവയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും പാട്ടുകേള്‍ക്കുന്ന ശീലം ഉണ്ടോ, നിരവധി ആരോഗ്യഗുണങ്ങള്‍