Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തക്കുഴലുകള്‍ ശുദ്ധീകരിക്കാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

രക്തക്കുഴലുകള്‍ ശുദ്ധീകരിക്കാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 ജൂലൈ 2022 (19:20 IST)
ദിവസവും ഇഞ്ചി കഴിക്കുന്നവരാണ് നമ്മള്‍. ഇഞ്ചി ഇല്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല മലയാളിക്ക്. എന്തിലും ഏതിലും ഇഞ്ചിയുടെ രുചി ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇഞ്ചി മിഠായിയില്‍ തൊട്ട് തുടങ്ങുകയാണ് മലയാളിക്ക് ഇഞ്ചിയോടുള്ള പ്രിയം. പക്ഷെ രുചിക്കപ്പുറം ഇഞ്ചിയുടെ ഗുണങ്ങളെക്കുറിച്ച് ചോദിച്ചാല്‍ നമ്മള്‍ കൈ മലര്‍ത്തും.
 
നമ്മള്‍ അറിഞ്ഞതിലും എത്രയോ മുകളിലാണ് ഇഞ്ചിയുടെ ഗുണങ്ങള്‍. ഇഞ്ചി വെറുമൊരു സുഗന്ധ വ്യഞ്ചനമല്ല, ഒരു ഉത്തമ ഔഷധമാണ്. ഇഞ്ചി ഹൃദയാരോഗ്യത്തിനു അത്യുത്തമമാണ് എന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇഞ്ചി കഴിക്കുന്നതിലൂടെ രക്തക്കുഴലുകള്‍ ശുദ്ധീകരിക്കപ്പെടും. ഇത് കൊളസ്‌ട്രോളിനുള്ള സാധ്യത ഇല്ലാതാക്കും. രക്ത സമ്മര്‍ദ്ദം ക്രിത്യമായ തോതില്‍ ക്രമീകരിക്കുന്നതിനും ഇഞ്ചി സഹായിക്കും. ഇഞ്ചി ദിവസേന കഴിക്കുന്നവര്‍ സ്‌ട്രോക്കിനെയും ഭയപ്പെടേണ്ടതില്ല.
 
അമിത വണ്ണം കുറക്കുന്നതിനായി എന്തൊക്കെ കഷ്ടപ്പാടുകളാണ് നാം സഹിക്കുന്നത്. ഇതിനും പരിഹാരമുണ്ടാക്കാന്‍ ഇഞ്ചിക്ക് കഴിയും. യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും കൂടാതെ ശരീരത്തിലെ അമിത വണ്ണം കുറക്കാന്‍ ഇഞ്ചിക്കാവും. ഇഞ്ചി വെറുതെ കഴിക്കുന്നതുപോലും നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് മറ്റൊന്നുംകൊണ്ടല്ല, ശരീരത്തിന്റെ ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ ഇഞ്ചിക്ക് പ്രത്യേക കഴിവുണ്ട്. ഇത് ദഹന പ്രശ്‌നങ്ങളും ഒഴിവാക്കും.
 
ആന്റി ഓക്‌സിഡന്റുകള്‍കൊണ്ട് സമ്പന്നമാണ് ഈ ഔഷധം. അതിനാല്‍ പലതരത്തിലുള്ള ഇന്‍ഫെക്ഷന്‍സ് തടയാനും ഇഞ്ചിക്ക് വളരെപ്പെട്ടന്ന് സാധിക്കും. ജലദോശം ഇഞ്ചിക്കു മുന്‍പില്‍ നിഷ്പ്രഭമാണ്. എന്തിനേറെ പറയുന്നു മൈഗ്രൈനിനു പോലും ഉത്തമ മരുന്നാണ് ഇഞ്ചി. ഇത് തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നത് തടയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി കരയാതെ ഉള്ളി അരിയാം!