Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേഷ്യം അടക്കാൻ കഴിയുന്നില്ലേ? ചെവിയിൽ പിടിച്ചാൽ മതി!

ടെൻഷൻ മാറ്റാനുള്ള ഒറ്റമൂലി ചെവി?

ദേഷ്യം അടക്കാൻ കഴിയുന്നില്ലേ? ചെവിയിൽ പിടിച്ചാൽ മതി!
, ചൊവ്വ, 14 ഓഗസ്റ്റ് 2018 (15:47 IST)
ജോലിത്തിരക്ക്, വർക്കിലുള്ള ടെൻഷൻ ഇതെല്ലാം പലർക്കും സമ്മർദ്ദം ഉണ്ടാക്കാറുണ്ട്. ഈ സമ്മർദ്ദം ദേഷ്യത്തിലേക്കും വിഷമത്തിലേക്കും വഴിമാറാനും സാധ്യതയുണ്ട്. അരിശവും ടെൻഷനും കുറയ്ക്കാൻ വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി. 
 
ചെവിയുടെ കീഴ്ഭാഗമാണ് ആ സ്വിച്ച്. പരീക്ഷണാർത്ഥം വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ആ മൃദുലഭാഗത്ത് തള്ളവിരലും ചൂണ്ടുവിലരും കൊണ്ട് ചെറുതായമര്‍ത്തി പതിയെ താഴേക്കു വലിക്കുക. ഇതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വേണമെങ്കില്‍ കണ്ണുകളും അടയ്ക്കാം. 
 
അര സെക്കൻഡിനുള്ളിൽ നമുക്ക് വ്യത്യാസം തിരിച്ചറിയാൻ കഴിയും. മനസ്സിൽ കെട്ടിക്കിടക്കുന്ന ഓരോ ടെൻഷനും പെട്ടന്ന് മാറും. ശക്തമായ തിരയെ ശാന്തമാക്കി മാറ്റാൻ ഇതിലൂടെ കഴിയും. മനസ്സിന്റെ ക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ ചെവിയുടെ കീഴ്ഭാഗത്ത് നല്‍കുന്ന മൃദുവായ സമ്മര്‍ദ്ദങ്ങള്‍ക്ക് കഴിയുമെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 
 
ഏത്തമിടല്‍ തുടങ്ങി കര്‍ണ്ണാഭരണം ധരിക്കുന്നതു വരെ ഇതിന് ഉദാഹരണമത്രെ. നീണ്ട ചെവികളുള്ളവര്‍ പൊതുവെ ക്ഷമാശീലരായിരിക്കും. വേണമെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതേ ഉള്ളു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചില്ലറക്കാരനല്ല ഈ ഞൊട്ടാഞൊടിയൻ പഴം!