Webdunia - Bharat's app for daily news and videos

Install App

തൈര് കൂട്ടി ചോറുണ്ണാം; ഗുണങ്ങള്‍ നിരവധി

രാത്രി കിടക്കുന്നതിനു മുന്‍പ് തൈര് കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യില്ല

രേണുക വേണു
വെള്ളി, 16 ഫെബ്രുവരി 2024 (11:40 IST)
ശരീരത്തിനു ഏറെ ഗുണങ്ങള്‍ ചെയ്യുന്ന പദാര്‍ത്ഥമാണ് തൈര്. ഏത് കാലാവസ്ഥയിലും തൈര് കഴിക്കാം. തൈരിലെ പ്രോബയോട്ടിക് ഘടകം ദഹനനാളത്തിന്റെ തകരാറുകള്‍ തടയാന്‍ സഹായിക്കുന്നതാണ്. തെരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ പാലിനേക്കാള്‍ വേഗം ദഹിക്കാന്‍ സഹായിക്കുന്നതാണ്. ശരീരത്തിനു ആവശ്യമായ നല്ല ബാക്ടീരിയകളുടെ എണ്ണം തൈരില്‍ കൂടുതലാണ്. ശരീരത്തിനു തണുപ്പ് നല്‍കാനും തൈര് സഹായിക്കും. 
 
രാത്രി കിടക്കുന്നതിനു മുന്‍പ് തൈര് കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യില്ല. തൈരില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന ഘടകം നിങ്ങളുടെ ഉറക്ക-ഉണര്‍വ് ചക്രത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. രാത്രി തൈര് കഴിച്ചാല്‍ ദഹിക്കില്ലെന്ന പ്രചാരണവും തെറ്റാണ്. 
 
മുലയൂട്ടുന്ന അമ്മമാര്‍ തൈര് കഴിക്കുന്നതു കൊണ്ട് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാകില്ല. തൈര് കഴിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ജലദോഷവും കഫക്കെട്ടും വരുമെന്ന വിശ്വാസം തെറ്റാണ്. തൈരില്‍ നല്ല ബാക്ടീരിയകള്‍ സജീവമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. കാത്സ്യം, വിറ്റാമിന്‍ ഡി, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള തൈര് ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കണം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

തണുത്ത നാരങ്ങവെള്ളമാണോ ചൂട് നാരങ്ങവെള്ളമാണോ കൂടുതല്‍ നല്ലത്

കാല്‍സ്യം സസ്യാഹാരത്തിലൂടെ ലഭിക്കുമോ, ശക്തമായ എല്ലുകള്‍ക്ക് ഈ ഏഴു വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കാം

അമിതമായാല്‍ ക്യാരറ്റും പ്രശ്‌നം !

ചോറ് നന്നാകണോ? അരി ഇങ്ങനെ കഴുകുക

അടുത്ത ലേഖനം
Show comments