Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാർക്ക് ചോക്ലേറ്റ് ഹെൽത്തിയോ?

Dark Chocolate

നിഹാരിക കെ.എസ്

, തിങ്കള്‍, 18 ഓഗസ്റ്റ് 2025 (16:56 IST)
നമ്മുടെ നാട്ടിൽ സുലഭമായ ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. കോക്കോ സോളിഡ്സ്, കോക്കോ ബട്ടർ, പഞ്ചസാര എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു തരം ചോക്ലേറ്റാണ് ഇത്. എന്നാൽ സാധാരണ പോലെ ഇതിൽ പാൽ ഉൾപ്പെടുത്താറില്ല. ഇതിന്റെ കോക്കോ ഉള്ളടക്കം സാധാരണയായി 50 ശതമാനം മുതൽ 90 വരെ വരെ ആയിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇതിൽ നിന്നും ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് ലഭ്യമാവും.
 
ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോൾസ്, മഗ്നീഷ്യം തുടങ്ങിയവ ഉൾപ്പെടുന്നതിനാൽ മിതമായ അളവിൽ കഴിക്കുമ്പോൾ ഇത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യും. മിൽക്ക് ചോക്ലേറ്റിനേക്കാൾ കുറഞ്ഞ പഞ്ചസാരയാണ് ഇതിലുള്ളത്. 70 ശതമാനം അല്ലെങ്കിൽ അതിന് മുകളിലുള്ള കോക്കോ അടങ്ങിയവ തിരഞ്ഞെടുക്കുന്നത് ഗുണങ്ങൾ നല്ല രീതിയിൽ വർധിപ്പിക്കും. 
 
* ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
 
* ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
 
* ആഴ്‌ചയിൽ ഒരിക്കൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവരുടെ  ഹൃദയം മികച്ചതാകും.
 
* മാനസികാരോഗ്യം മെച്ചപ്പെടുത്തും.
 
* കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന് ഗുണം ചെയ്യും.
 
* കാൻസറിനെ പ്രതിരോധിക്കും.
 
* ചർമ്മത്തിനും ഉത്തമം.
 
* ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവ ഡാർക്ക് ചോക്ലേറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Butter Fruit: പതിവായി അവക്കാഡോ കഴിച്ചാലുള്ള ഗുണങ്ങൾ