മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാർബോഹൈഡ്രേറ്റും പഞ്ചസാരയും കൂടുതലായതിനാൽ പലരും വാഴപ്പഴം ഒഴിവാക്കുന്നു. വാഴപ്പഴം ആരോഗ്യകരവും സമീകൃതവും ഉൽപന്നങ്ങൾ നിറഞ്ഞതുമായ ഭക്ഷണത്തിൻ്റെ ഭാഗമായിരിക്കണം. മെറ്റബോളിസം വർദ്ധിപ്പിക്കുന്ന നാരുകൾ, ജലാംശം നൽകുന്ന പൊട്ടാസ്യം അങ്ങനെ നീളുന്നു വാഴപ്പഴത്തിന്റെ ഗുണങ്ങൾ.
വാഴപ്പഴത്തിൽ ഏകദേശം 30 ഗ്രാം കാർബോഹൈഡ്രേറ്റും 14 ഗ്രാം പഞ്ചസാരയും അടങ്ങിയിരിക്കുന്നു. വാഴപ്പഴത്തിൽ 1 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം ഫൈബർ, 1 ഗ്രാമിൽ താഴെ കൊഴുപ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം (375 മില്ലിഗ്രാം), മഗ്നീഷ്യം (32 മില്ലിഗ്രാം), വിറ്റാമിൻ സി (14 മില്ലിഗ്രാം), വിറ്റാമിൻ ബി6 (.24 മില്ലിഗ്രാം) എന്നിവയും വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
ഏത്തപ്പഴം പൊട്ടാസ്യത്തിൻ്റെ മികച്ച ഉറവിടമാണ്. ശരീരത്തിൻ്റെ പല പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമായ ഒരു ധാതുവാണ് പൊട്ടാസ്യം. . രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ശരിയായ പേശികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും പൊട്ടാസ്യം സഹായകമാകുന്നു.
മറ്റ് ഗുണങ്ങൾക്കൊപ്പം, വാഴപ്പഴം വിറ്റാമിൻ ബി 6 ൻ്റെ മികച്ച ഉറവിടമാണ്. ശരീരത്തിന്റെ മെറ്റാബോളിസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ ബി ഏറെ ഗുണകരമാകുന്നു. വാഴപ്പഴം കാർബോഹൈഡ്രേറ്റിൻ്റെ നല്ല ഉറവിടമാണ്, അത് വ്യായാമത്തിന് ഇന്ധനം നൽകും. പേശി വേദനയും മലബന്ധവും കുറയ്ക്കാൻ അവ സഹായിക്കും.