ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിപിഐ മുഖപത്രത്തിന്റെ വിമര്‍ശനം. ഗവര്‍ണര്‍ കഴിഞ്ഞദിവസം പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിര്‍പ്പാണെന്ന് സിപി ഐ മുഖപത്രം ജനയുഗം പറയുന്നു. വെള്ളിയാഴ്ച ചേരാനിരിക്കെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഒരുമണിക്കൂര്‍ സര്‍ക്കാരിനെ ഗവര്‍ണര്‍ ആശങ്കയിലാക്കിയത്. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നതടക്കം ചില ഉപാധികള്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ചിരുന്നു.