Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വിറ്റാമിനുകളുടെ കുറവ് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും

ഈ വിറ്റാമിനുകളുടെ കുറവ് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 നവം‌ബര്‍ 2023 (10:23 IST)
നല്ല മാനസികാരോഗ്യത്തിന് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ഡി. ഇത് തലച്ചോറിലെ ഹാപ്പി ഹോര്‍മോണായ സെറോടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഡിപ്രഷന്‍ വരുന്നത് തടയുകയും ചെയ്യും. വിറ്റാമിന്‍ ഡി പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 
 
പിന്നെ ഫാറ്റി ഫിഷില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. മറ്റൊന്ന് മിനറലായ മഗ്നീഷ്യമാണ്. ഇത് നൂറുകണക്കിന് ബയോകെമിക്കല്‍ റിയാക്ഷന്‍ ശരീരത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് സ്‌ട്രെസ് മാനേജ്‌മെന്റിന് സഹായിക്കുന്നു. പച്ചക്കറികളിലും ധാന്യങ്ങളിലും ഇത് ധാരാളമുണ്ട്. മറ്റൊന്ന് ഒമേഗ 3 ഫാറ്റി ആസിഡാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മത്സ്യങ്ങളിലും സപ്ലിമെന്റായും ഇത് ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തസമ്മര്‍ദ്ദം കൂടുതലാണോ, ഈശീലങ്ങള്‍ ഒഴിവാക്കണം