ആ നിമിഷം കൂടുതൽ മനോഹരമാക്കാൻ ഇങ്ങനെ ചെയ്യൂ!
ആ നിമിഷം കൂടുതൽ മനോഹരമാക്കാൻ ഇങ്ങനെ ചെയ്യൂ!
Publish Date: Wed, 27 Jun 2018 (17:03 IST)
Updated Date: Wed, 27 Jun 2018 (17:05 IST)
സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യയിടമാണ് കിടപ്പറ. അവര്‍ക്കിടയില്‍ അവിടെ മതിലുകളില്ല. മനസ്സും ശരീരവും പരസ്പരം പങ്കുവയ്‌ക്കുകയാണ് അവർ ചെയ്യുന്നത്. ശാരീരികബന്ധത്തിന്റെ സമയത്ത് പങ്കാളികള്‍ പരസ്പരം ഇഷടമുള്ള പേരുകള്‍ വിളിക്കുന്നത് സാധാരണമാണ്. ആ നിമിഷം തമ്മില്‍ തോന്നുന്നതെന്തോ അതാണ് ആ നിമിഷത്തെ മനോഹരമാക്കുക.
സ്‌നേഹത്തോടെ അപ്പോൾ വിളിക്കുന്ന എന്ത് പേരും പങ്കാളിയ്‌ക്ക് ഇഷ്‌ടപ്പെടുമെന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. പുരുഷനിൽ നിന്ന് സ്‌ത്രീയും സ്‌ത്രീയിൽ നിന്ന് പുരുഷനും ഇത് ആഗ്രഹിക്കുകയും ചെയ്യും.
മനസ്സും ശരീരവും പങ്കുവയ്‌ക്കുമ്പോൾ കൂടുതൽ സ്‌നേഹമാണ് അവർക്കിടയിൽ ഉടലെടുക്കുക. പിന്തുണ, ലാളനം എന്നിവയാണ് സ്‌ത്രീകൾ അവളുടെ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നതും. അതുകൊണ്ടുതന്നെ സ്‌നേഹത്തോടെയോ കരുതലോടെയോ ഉള്ള പേരുകൾ വിളിക്കുന്നത് ആ നിമിഷത്തെ കൂടുതൽ മനോഹരമാക്കും.