Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിപ്രഷൻ അകറ്റാൻ കുങ്കുമപ്പൂവും പാലും!

ഡിപ്രഷൻ അകറ്റാൻ കുങ്കുമപ്പൂവും പാലും!

ഡിപ്രഷൻ അകറ്റാൻ കുങ്കുമപ്പൂവും പാലും!
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (13:01 IST)
കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂ പാലിൽ ചേർത്ത് കുട്ടികളും മുതിർന്നവരും കുടിക്കാറുണ്ട്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ എ, ഡി, ബി12, പൊട്ടാസ്യം, ഫോസ്ഫറസ്, നിയാസിന്‍, റൈബോഫ്ലേവിന്‍ എന്നിവ അടങ്ങിയ ഒരു പ്രകൃതിദത്ത പാനീയമാണ് പാല്‍.
 
ഗര്‍ഭകാലത്ത് സ്ത്രീകള്‍ പാലും കുങ്കുമപ്പൂവും കഴിക്കുന്നത് ശീലമാക്കാറുണ്ട്. ഇതിന് കാരണമായി പറയുന്നത് ഗര്‍ഭസ്ഥ ശിശുവിന് നിറം ലഭിയ്ക്കും എന്നതാണ്. എന്നാല്‍ കുങ്കുമപ്പൂ ചേര്‍ത്ത പാല്‍ ഗര്‍ഭിണികള്‍ക്കു മാത്രമല്ല, ഏതു പ്രായത്തിലുള്ളവര്‍ക്കും ചേര്‍ന്ന ഒരു നല്ലൊന്നാന്തരം പാനീയമാണ്. 
 
ഇതിന് കാരണവുമുണ്ട്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് കുങ്കുമപ്പൂ ചേര്‍ത്ത പാല്‍. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് കുങ്കുമപ്പൂ കലര്‍ത്തിയ പാല്‍. ഇത് നാഡീവ്യൂഹങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്. സ്‌ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ അകറ്റാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് കുങ്കുമപ്പൂവിട്ട പാല്‍ കുടിയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാൻസർ, പരിഹാരം സെക്‌സിലുണ്ട്!