ദൂരയാത്ര പോകുമ്പോള്‍ ക്ഷീണിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യുക
യാത്രയില്‍ മാസ്‌ക്, മഫ്‌ളര്‍ എന്നിവ ഉപയോഗിക്കുന്നത് രോഗാണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും
ദൂരയാത്ര പോകുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദീര്‍ഘദൂര യാത്ര പോകുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ വെള്ളും കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത് നല്ലതാണ്.
യാത്രയില്‍ മാസ്‌ക്, മഫ്‌ളര്‍ എന്നിവ ഉപയോഗിക്കുന്നത് രോഗാണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇടനേരങ്ങളില്‍ മിതമായി എന്തെങ്കിലും ഭക്ഷണം കഴിക്കണം. ദീര്‍ഘദൂര യാത്ര പോകുമ്പോള്‍ സങ്ക് ഫുഡ്‌സ് പരമാവധി ഒഴിവാക്കുക. യാത്രക്കിടയില്‍ കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്. സ്വന്തം വാഹനത്തിലാണ് പോകുന്നത് ഇടവേളകളില്‍ വാഹനം നിര്‍ത്തി സ്‌ട്രെച്ച് ചെയ്യുക.