Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞപ്പിത്തം വരാന്‍ മലിന ജലം കുടിക്കണമെന്നില്ല, പാത്രം കഴുകിയാലും കൈ കഴുകിയാലും മതി!

Hepatitis Liver disease

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 14 മെയ് 2024 (16:00 IST)
മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം വരാം. കൂടാതെ മലിനമായ ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും വരാം. കൂടാതെ മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും മഞ്ഞപ്പിത്തം വരാന്‍ സാധ്യതയുണ്ട്. സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. 
 
മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. ഹെപ്പറ്റൈറ്റിസ്എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂര്‍ണമായും ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന പായ്ക്കുചെയ്ത ഫ്രൂട്ട് ജ്യൂസ് കമ്പനികള്‍ നിങ്ങളെ പറ്റിക്കുന്നു; അടങ്ങിയിരിക്കുന്നത് 10ശതമാനം മാത്രം ഫ്രൂട്ട്