Publish Date: Thu, 11 Apr 2024 (13:32 IST)
Updated Date: Thu, 11 Apr 2024 (13:36 IST)
ഇന്ത്യക്കാര്‍ പൊതുവേ അമിതമായി പുകയില ഉപയോഗിക്കുന്നവരാണ്. ഇതില്‍ തന്നെ ചില സംസ്ഥാനക്കാര്‍ കൂടുതല്‍ മുന്നിലാണ്. ഇതില്‍ ആദ്യത്തെ സംസ്ഥാനമാണ് മിസോറാം. 73ശതമാനമാണ് ഇവിടത്തെ പുകവലി തോത്. രണ്ടാമതുള്ള മണിപ്പൂരില്‍ 58 ശതമാനമാണ്. മേഘാലയ-58ശതമാനം, ത്രിപുര-57 ശതമാനം, ആസം 52ശതമാനം, ഓഡീഷ -52ശതമാനം, അരുണാചല്‍ പ്രദേശ് 50 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
അതേസമയം പുകയിലയുടെ ഉപയോഗം ദോഷമാണെന്നറിയാമെങ്കിലും ലോകവ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. ലോകത്ത് 13വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള 14മില്യണ്‍ കുട്ടികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നെന്നാണ് കണക്ക്. പുകയില കമ്പനികള്‍ വര്‍ഷവും പരസ്യങ്ങള്‍ക്കായി കോടികളാണ് മുടക്കുന്നത്.