Webdunia - Bharat's app for daily news and videos

Install App

കാപ്പികുടിച്ചാലും കള്ള് കുടിച്ചാലും കണ്ണിനാണ് പ്രശ്നം!

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (15:31 IST)
പഴമക്കാര്‍ പറഞ്ഞിരുന്ന ഒരു ചൊല്ലുണ്ട്. പെണ്‍കുട്ടികളുടെ ഇടം കണ്ണ് തുടിച്ചാല്‍ തന്റെ ഇഷ്ടപുരുഷനെ കാണാന്‍ കഴിയുമെന്ന്. നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ പറയും ഇത് ദോഷമാണെന്ന്. എന്നാല്‍ കണ്ണ് തുടിക്കുന്നതിന് ആരോഗ്യവുമായി നല്ല ബന്ധമാണുള്ളത്. ഡോക്ടര്‍മാരുടെ ഭാഷയില്‍ അത്തരം അവസ്ഥയെ മ്യോകീമിയ എന്നാണ് പറയുന്നത്. എന്തെല്ലാം ആരോഗ്യപരമായ കാരണങ്ങളാലാണ് കണ്ണുകള്‍ തുടിക്കുന്നതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. അവ എന്തൊക്കെയാണെന്ന് ഒരു എത്തിനോട്ടം.
 
അമിത ക്ഷീണമാണ് കണ്ണ് തുടിക്കുന്നതിന് പ്രധാനമായ ഒരു കാരണം. കൂടാതെ വളരെയേറെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴും ഇത്തരത്തില്‍ കണ്ണുകള്‍ തുടിക്കാറുണ്ട്. കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സാധാരണയായി ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ വിശ്രമ വേളകളില്‍ കണ്ണിന് വ്യായാമം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
 
അമിതമായി കാപ്പി കുടിക്കുന്നവരിലും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായുള്ള കാപ്പികുടി ശീലത്തിന് വിട നല്‍കുക. മദ്യപിക്കുന്നതും ഇത്തരത്തിലൊരു പ്രശ്‌നം കണ്ണിനുണ്ടാക്കുന്നു. മദ്യപിക്കുന്ന ആളുകളില്‍ മദ്യപിക്കാത്ത സമയത്താണ് കണ്ണിന് തുടിപ്പുണ്ടാകുക. 
 
വിവിധ തരത്തിലുള്ള അലര്‍ജികള്‍ മൂലവും കണ്ണിന് ഇടയ്ക്കിടയ്ക്കുള്ള തുടിപ്പ് വരാറുണ്ട്. കണ്ണിന്റെ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനായി ശരീരം പ്രതികരിക്കുന്ന മാര്‍ഗ്ഗമാണ് ഈ തുടിപ്പെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

അടുത്ത ലേഖനം
Show comments