Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mobile Phone and Sleeping: ഫോണ്‍ ഉപയോഗിച്ച ശേഷം കിടക്കുമ്പോള്‍ ഉറക്കം വരാത്തത് എന്തുകൊണ്ട്?

മൊബൈല്‍ ഫോണില്‍ നിന്ന് നിങ്ങളുടെ കണ്ണുകളിലേക്ക് എത്തുന്ന ബ്ലൂ ലൈറ്റ് ഉറക്കത്തെ തടസപ്പെടുത്തുന്നതാണ്

Sleeping, Mobile Phone, Do not use Mobile phone before Sleeping, Side Effects of Using Mobile Phone in Bed, Health News, Webdunia Malayalam

രേണുക വേണു

, തിങ്കള്‍, 22 ജനുവരി 2024 (16:17 IST)
Using Mobile Phone in Bed

Mobile Phone and Sleeping: ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടു മുന്‍പ് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? രാത്രിയില്‍ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഉറങ്ങുന്നതിനു മുന്‍പ് മൊബൈല്‍ ഫോണ്‍ നോക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കും. ഇതുവഴി നിങ്ങളുടെ ഉറക്കം നഷ്ടമാകുന്നു. 

 
മൊബൈല്‍ ഫോണില്‍ നിന്ന് നിങ്ങളുടെ കണ്ണുകളിലേക്ക് എത്തുന്ന ബ്ലൂ ലൈറ്റ് ഉറക്കത്തെ തടസപ്പെടുത്തുന്നതാണ്. മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ ആണ് നമ്മുടെ ഉറക്ക ചക്രത്തെ നിയന്ത്രിക്കുന്നത്. ഫോണില്‍ നിന്നു വരുന്ന നീലവെളിച്ചം മെലാടോണില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടസപ്പെടുത്തുന്നു. ഇക്കാരണത്താല്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഉറക്കം നഷ്ടമാകുന്നു. ഇരുട്ടുള്ള മുറിയില്‍ വെച്ച് ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും പൂര്‍ണമായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എപ്പോഴും കഴുത്തുവേദനയോ, കാരണങ്ങള്‍ ഇവയാകാം