Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈപത്തിയോ കൈവിരലോ ഇടയ്ക്ക് തരിക്കാറുണ്ടോ? പരിഹാരമുണ്ട്

കൈപത്തിയോ കൈവിരലോ ഇടയ്ക്ക് തരിക്കാറുണ്ടോ? പരിഹാരമുണ്ട്

നീലിമ ലക്ഷ്മി മോഹൻ

, വെള്ളി, 27 ഡിസം‌ബര്‍ 2019 (16:30 IST)
വിരലുകൾ പതിവായി ഉപയോഗിക്കുന്ന കാരണം യുവാക്കളിൽ പോലും സാധാരണയായി വിരൽ വേദന ഉണ്ടാകാറുണ്ട്. ജോയിന്റ് വേദനയാണ് ഇതിന് കാരണം. കഴിഞ്ഞ കാലത്തൊക്കെ ഒരു പ്രായമാകുമ്പോൾ ആണ് സന്ധികളിലും മറ്റും വേദന അനുഭവപ്പെടുന്നത്. എന്നാൽ, ഇപ്പോൾ ചെറുപ്രായത്തിൽ വരെ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
 
കൂടാതെ കൈപ്പത്തി തരിക്കുക, ഏതെങ്കിലും വസ്തുക്കള്‍ കൂടുതല്‍ നേരം പിടിച്ചാല്‍ കൈതരിച്ചു പോകുക, ബസ്സില്‍ കയറി പിടിച്ചു നില്‍ക്കുമ്പോള്‍ കൈ തരിച്ചു പോകുക, കുറച്ചുനേരം പച്ചക്കറി കത്തി കൊണ്ട് അരിയുമ്പോഴേയ്ക്കും കൈതരിക്കുക, രാത്രി ഉറക്കത്തില്‍ കൈ തരിക്കുക, കൈ വിലരലുകൾ അനക്കാൻ കഴിയാതെ വരിക, വിരലുകൾ കോച്ചി പിടിക്കുന്നതായി ഫീൽ ചെയ്യുക, എന്നിവയാണ് പൊതുവെയുണ്ടാകുന്ന പ്രശ്നങ്ങൾ. 
 
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം വ്യായാമം തന്നെയാണ്. പേശികൾക്ക് ഉറപ്പ് ഉണ്ടാകുമ്പോൾ ഇടക്ക് വേദന അനുഭവപ്പെട്ടേക്കാം. ഇടക്കിടക്ക് വിരലുകൾക്ക് വിശ്രമം കൊടുക്കുക. ഇടക്കിടെ വിരലുകൾ ഞൊട്ടവിടുവിക്കുക. വിരൽ നേരെ വിടർത്തി മടക്കുക. രണ്ട് മൂന്ന് മിനിറ്റ് നേരത്തെക്ക് ഈ പ്രവൃത്തി തുടരുക.
 
കൈവെള്ളയിൽ ഇടക്കിടെ മസാജ് ചെയ്യുക. വലത് കൈകൊണ്ട് ഇടത് കൈക്ക് മസാജ് ചെയ്യുക. ഇരിടവേള കഴിഞ്ഞാൽ ഇതു തിരിച്ചും. വേദനയുള്ള സ്ഥലത്ത് ഒരിക്കലും അമർത്തി പിടിക്കാതിരിക്കുക. ഇത് വേദന കൂടാനേ സഹായിക്കുകയുള്ളു. കൂടാതെ ചെറു ചൂടുവെള്ളത്തിൽ കൈ മുക്കി വെക്കുക. ഒരു ആശ്വാസം കിട്ടുന്നത് വരെ ഈ പ്രവൃത്തി തുടരുക.
 
വിരലുകൾ കൂട്ടി‌പിടിക്കുക. മുഷ്ടി ചുരുട്ടി പിടിക്കുക, ശേഷം വിടുക. ഇതൊരു മുപ്പത്ത് സെക്കൻഡ് നേരം ആവർ‌ത്തിക്കുക. സ്പോഞ്ച് പോലുള്ള എന്തെങ്കിലും വസ്തു കൈയിൽ വെച്ച് ഇടക്കിടക്ക് വ്യായാമം ചെയ്യുക. കൈവിരലുകൾക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കാൻ ചെയ്യാതെ തന്നെ ഇരട്ടകുട്ടികൾ ആണോയെന്ന് തിരിച്ചറിയാം