Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണപ്പെണ്ണിനെ ഒരുക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും!

കല്യാണപ്പെണ്ണിനെ ഒരുക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും!
, തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (16:27 IST)
"കല്യാണം ഗംഭീരം... പക്ഷെ, പെണ്ണിന്‍റെ മുടികെട്ടിയത് തീരെ ഭംഗിയായില്ല'' 
 
കല്യാണം കണ്ടിട്ട് വരുന്നവരുടെ അഭിപ്രായമാണ് പെണ്ണ് കൊള്ളാം, പക്ഷേ ഒരുക്കം പോരാ. കല്യാണദിവസം എല്ലാവരും ശ്രദ്ധിക്കുന്നത് വധുവിനെയാണ്. വധു സുന്ദരിയാണോ, ആഭരണങ്ങള്‍ എങ്ങനെ, സാരിയുടെ നിറം ഇതെല്ലാം വിശദമായിത്തന്നെ വിലയിരുത്താന്‍ ആളുണ്ടാവും.
 
കല്യാണത്തിന് പെണ്ണിനെ സുന്ദരിയാക്കാന്‍ വേണ്ടി അമിത മേക്കപ്പിടുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. ചര്‍മ്മത്തിന്‍റെ സ്വഭാവം അനുസരിച്ചുള്ള മേക്കപ്പാണ് വേണ്ടത്. പെണ്ണിന്‍റെ അഭിപ്രായവും അടുത്ത ബന്ധുക്കളുടെ സഹായവും ബ്യൂട്ടിഷ്യന്‍റെ കഴിവും സൗന്ദര്യ ബോധവുമാണ് മേക്കപ്പിനെ നന്നാക്കുന്നത്.
 
മുഖത്തിനു ചേരുന്ന മുടിക്കെട്ടുകളാണ് വേണ്ടത്. മുഖസൗന്ദര്യത്തിനനുസരിച്ച് മുടി ഒരുക്കുക എന്നതാണ് ബ്യൂട്ടിഷ്യന്‍റെ കടമ. ഓരോരുത്തര്‍ക്കും ചേരുന്ന കേശഭംഗി ബ്യൂട്ടിഷ്യന്‍ മനസ്സിലാക്കിയിരിക്കണം.
 
ബ്ളീച്ചിംഗ്, വാക്സിംഗ്, ഫേഷ്യലിംഗ് ഇവ നേരത്തെ തന്നെ നടത്തേണ്ടതുണ്ട്. മൂന്നു ദിവസം മുന്‍പ് ഫേഷ്യല്‍ ചെയ്യുന്നതാണ് നല്ലത്.
 
മുടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഷാംപൂ ഉപയോഗിക്കുന്നതിനേക്കാള്‍ തിളക്കവും അഴകും ഇഞ്ചയും ചെമ്പരത്തിയിലയും ചേര്‍ത്തരച്ച് തലയില്‍ വയ്ക്കുന്നതാണ്. ഓരോ മതവിഭാഗങ്ങളുടേയും വ്യത്യസ്തതയുള്ള കേശാലങ്കാരങ്ങളാണ്. ഹിന്ദു വധു മുടി പിന്നിയിട്ട് പൂക്കള്‍ വയ്ക്കുമ്പോള്‍ ക്രിസ്ത്യന്‍ വധു മുടി ഉയര്‍ത്തിക്കെട്ടുന്നു.
 
കണ്‍മഷി എഴുതുന്നത് കണ്ണുകളുടെ ഭംഗികൂട്ടാന്‍ കാരണമാകും. കണ്‍പോളകള്‍ക്കും പുറത്തുകൂടി ഐലൈനര്‍ എഴുതുകയാണ് വേണ്ടത്.
 
കാലുകളും കൈവിരലുകളും ഭംഗിയാക്കുന്നത് പ്രധാനമാണ്. ഉപ്പ്, ഡെറ്റോള്‍, നാരങ്ങാനീര് എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി വിരലുകളും കാലും അതില്‍ മുക്കിവയ്ക്കുന്നത് നന്നായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത വണ്ണത്തെ കണ്ടംവഴി ഓടിക്കും വെളുത്തുള്ളി; കഴിക്കുന്ന രീതികൂടി ശ്രദ്ധിക്കണം എന്ന് മാത്രം !