Select Your Language

Notifications

webdunia
webdunia
webdunia
webdunia

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

വിയര്‍പ്പിന്റെ മണം നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും.

Sweaty Underarms
ചൂട് കാലത്ത് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് വിയർപ്പ്. ഭംഗിയായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോഴാകും വിയർപ്പ് നാറുക. കക്ഷത്തിലെ വിയര്‍പ്പിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കറിയാം. വിയര്‍പ്പിന്റെ മണം നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും. കക്ഷം വിയർത്ത് നാറുന്നതിന് ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
 
* കക്ഷം അധികമായി വിയര്‍ക്കുന്നവര്‍ വെറും ഡിയോഡ്രന്‍റുകള്‍ ഉപയോഗിക്കാതെ, വിയര്‍പ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്ന 'Antiperspirants' പരീക്ഷിക്കുക. 
 
* കുളി കഴിഞ്ഞ് ശരീരം തുടച്ചുവൃത്തിയാക്കുമ്പോള്‍, കക്ഷത്തില്‍ നിന്ന് ജലാംശം പൂര്‍ണ്ണമായും നീക്കം ചെയ്യുക. 
 
* നന്നായി ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിക്കുകയും ചെയ്യുക. 
 
* കക്ഷം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. 
 
* കക്ഷത്തിലെ രോമം വളർന്നു വരുന്നതിനനുസരിച്ച് നീക്കം ചെയ്യുക.
 
* ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നതും കക്ഷം അമിതമായി വിയര്‍ക്കാന്‍ ഇടയാക്കും
 
* ചൂടുകാലത്ത് അയഞ്ഞ വസ്ത്രം ധരിക്കുക. 
 
* നന്നായി വായു കയറുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക.
 
* അമിതമായി വിയര്‍ക്കുന്നവർ ഉപ്പ് നന്നായി അടങ്ങിയ ഭക്ഷണം കഴിക്കുക
 
* കോഫി, വെളുത്തുള്ളി, ഉള്ളി, സ്‌പൈസിയായ ഭക്ഷണം എന്നിവയെല്ലാം കുറയ്ക്കുക 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!