Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

ലാവണ്ടർ എണ്ണ ആരോഗ്യത്തിന് ഉത്തമമാണ്.

Lavender

നിഹാരിക കെ.എസ്

, വെള്ളി, 18 ഏപ്രില്‍ 2025 (12:50 IST)
വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയനിലെ പർവതപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ് ലാവെൻഡർ. ലാവണ്ടർ പൂക്കൾ ഔഷധമായി പലപ്പോഴും ഉപയോഗിച്ച് വരാറുണ്ട്. മാനസികാവസ്ഥ, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് ലാവണ്ടർ പൂക്കൾ സഹായകമാകും. ലാവണ്ടർ എണ്ണ ആരോഗ്യത്തിന് ഉത്തമമാണ്.
 
ചില ലാവെൻഡർ ഇനങ്ങളുടെ പൂക്കളുടെ കതിരുകൾ വാറ്റിയെടുത്താണ് ലാവെൻഡർഎണ്ണ ഉത്പാദിപ്പിക്കുന്നത്. ഈ എണ്ണയ്ക്ക് സൗന്ദര്യവർദ്ധക ഉപയോഗങ്ങളുണ്ട്, പലരും ഇതിന് ഔഷധ ഉപയോഗങ്ങളുണ്ടെന്ന് വിശ്വസിക്കുന്നു. ഈ എണ്ണകൾക്ക് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് വാദിക്കുമ്പോഴും ഇതിന്റെ ഗുണനിലവാരം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ലാവെൻഡറുമായി ബന്ധപ്പെട്ട സാധ്യതയുള്ള ഔഷധ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
* ലാവണ്ടർ ഉറക്കത്തിന് സഹായിക്കുന്നു.  
 
* ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ലാവണ്ടർ നല്ലൊരു പരിഹാര മാർഗമാണ്.
 
* അണുബാധയെ ചെറുക്കാൻ ലാവണ്ടർക്ക് കഴിയും
 
* ലാവെൻഡർ ഓയിലിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട് 
 
* ലാവണ്ടർ ബാക്ടീരിയ അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കും.
 
* മുടി കൊഴിച്ചിലിനുള്ള ഒരു ബദൽ ചികിത്സയാണ് ലാവൻഡർ
  
* ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ ലാവണ്ടർ എണ്ണയ്ക്ക് കഴിയും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം