Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

വിശ്വസിച്ചു ഒരു സാധനവും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന്.

Fruits Salad, Health Tips, Fruits Salads things to know,ഫ്രൂട്ട് സലാഡ്, ആരോഗ്യ ടിപ്സ്, ഫ്രൂട്ട്സ് സലാഡ് ടിപ്സ്,

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 നവം‌ബര്‍ 2025 (19:24 IST)
ഇന്ന് നാം കടകളില്‍നിന്ന് എന്തുതന്നെ വാങ്ങിയാലും അതിലെല്ലാം മായം കലര്‍ന്നിട്ടുണ്ടാകും. വിശ്വസിച്ചു ഒരു സാധനവും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന്. എന്നിരുന്നാലും മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ നമ്മളില്‍ പലരും ഇത്തരം വസ്തുക്കളെ തന്നെയാണ് ആശ്രയിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് പഴവര്‍ഗങ്ങള്‍. 
 
ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ളവയാണ് പഴവര്‍ഗ്ഗങ്ങള്‍. എന്നാല്‍ അവയില്‍ മായം കാരണം ഇപ്പോള്‍ പലര്‍ക്കും പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ മടിയാണ്. പഴവര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കുന്ന ഒരു രാസവസ്തുവാണ് കാല്‍സ്യം കാര്‍ബൈഡ് . പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ആണ് ഇവ ചേര്‍ക്കുന്നത്. നിങ്ങള്‍ വാങ്ങുന്ന പഴവര്‍ഗ്ഗങ്ങള്‍ കൃത്രിമമായി പാകപ്പെടുത്തിയവയാണോ എന്ന് പരിശോധിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. 
 
കടകളില്‍ നിന്നും വാങ്ങുന്ന പഴവര്‍ഗ്ഗങ്ങള്‍ കുറച്ചുനേരം നാരങ്ങാ വെള്ളത്തില്‍ മുക്കി വയ്ക്കുക. ഇങ്ങനെ മുക്കിവയ്ക്കുമ്പോള്‍ വെള്ളത്തിന്റെ നിറം വെള്ളയായി മാറുന്നുണ്ടെങ്കില്‍ അതില്‍ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് അര്‍ത്ഥം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?