Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെമ്പരത്തി പൂ സ്ക്വാഷ് ഉണ്ടാക്കുന്നത് എങ്ങനെ?

ചെമ്പരത്തി പൂ സ്ക്വാഷ് ഉണ്ടാക്കുന്നത് എങ്ങനെ?

ചിപ്പി പീലിപ്പോസ്

, ബുധന്‍, 27 നവം‌ബര്‍ 2019 (14:54 IST)
മുടിയുടെ ആരോഗ്യത്തിനായി ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നത് ചെമ്പരത്തി താളിയാണ്. നാട്ടിൻ പുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒരു ഔഷധം കൂടെയാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂ കൊണ്ട് ആരോഗ്യപ്രദമായ നല്ല ഒന്നാന്തരം സ്ക്വാഷ് തയ്യാറാക്കാന്‍ നമുക്ക് കഴിയും. സാധാരണയായി ചുവന്ന ചെമ്പരത്തിപ്പൂവാണ് സ്ക്വാഷ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുക.  
 
ആദ്യമായി 5 ഗ്രാം ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇലകള്‍ , 250 മില്ലി വെള്ളം, 100 ഗ്രാം പഞ്ചസാര എന്നിവയെടുക്കുക. ആ വെള്ളത്തില്‍ ചെമ്പരത്തിപൂവിട്ട് നന്നായി തിളപ്പിക്കുക. തിളച്ച് ഏകദേശം 15 മിനിറ്റ് കഴിഞ്ഞ ശേഷം അത് അരിച്ചെടുക്കുക. ആ മിശ്രിതം വീണ്ടും പാത്രത്തിലേക്കൊഴിക്കുക.   
 
തുടര്‍ന്ന് അതിലേക്ക് പഞ്ചസാര ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കി, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക.സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കണം. മിശ്രിതം സിറപ്പ് പരുവത്തിലായാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കുക. നന്നായി തണുത്ത ശേഷം ഒരു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 
 
നാരങ്ങ വെള്ളം ഉണ്ടാക്കുന്ന സമയത്ത് ഈ ചെമ്പരത്തിപൂവിന്റെ സിറപ്പ് കൂടി ചേര്‍ക്കാവുന്നതാണ്. നല്ല രുചികരമായിരിക്കുമെന്നു മാത്രമല്ല, ആരോഗ്യപ്രദമായ ഒരു പാനീയം കൂടിയാണിതെന്ന കാര്യം ഓര്‍ക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലക്കടല കഴിച്ച ഉടൻ വെള്ളം കുടിക്കരുത്