Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിഡ്‌നിയെ കാക്കണോ? ചെയ്യരുത് ഇക്കാര്യങ്ങള്‍

വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും

How to prevent Kidney diseases

രേണുക വേണു

, തിങ്കള്‍, 10 മാര്‍ച്ച് 2025 (11:14 IST)
വൃക്കയുടെ പ്രാധാന്യം മനസ്സിലാക്കി കൂടുതല്‍ സംരക്ഷണം നല്‍കാന്‍ പ്രചോദിപ്പിക്കുന്ന ദിവസമാണ് World Kidney Day. എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്‍പതിനാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിനു ആരോഗ്യമുള്ള കിഡ്‌നി അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തിലെ ചില അശ്രദ്ധകള്‍ നിങ്ങളെ വലിയൊരു വൃക്ക രോഗിയാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ദൈനംദിന ജീവിതത്തിലെ ചില ചീത്ത ശീലങ്ങള്‍ നമ്മള്‍ ഒഴിവാക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് മാത്രം വേദന സംഹാരികള്‍ കഴിക്കുക. 
 
സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വൃക്കയെ പ്രതികൂലമായി ബാധിക്കും. ഉപ്പ് അധികം കഴിക്കുന്നതിലൂടെയാണ് സോഡിയം ശരീരത്തിലേക്ക് എത്തുന്നത്. 
 
പഞ്ചസാര അമിതമായി ശരീരത്തിലേക്ക് എത്തുന്നത് നിങ്ങളെ പ്രമേഹ രോഗിയാക്കും. അതുവഴി വൃക്കയുടെ ആരോഗ്യവും മോശമാകും. 
 
കിഡ്‌നിയുടെ ആരോഗ്യത്തിനു വെള്ളം അത്യാവശ്യമാണ്. വേണ്ടവിധത്തില്‍ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കില്‍ അത് കിഡ്‌നിയെ പ്രതികൂലമായി ബാധിക്കും. മൂത്രത്തില്‍ കല്ല് പോലുള്ള അസുഖങ്ങള്‍ക്ക് ഇത് കാരണമാകും. 
 
പ്രൊസസഡ് ഭക്ഷണം ധാരാളമായി കഴിക്കുന്നത് കിഡ്‌നിയെ പ്രതികൂലമായി ബാധിക്കും 
 
കൃത്യമായ ഉറക്കം ലഭിക്കാത്തത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കും. 
 
പുകവലിയും അമിത മദ്യപാനവും വൃക്ക സംബന്ധമായ അസുഖങ്ങള്‍ വിളിച്ചുവരുത്തും 
 
അമിതമായി ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നത് രക്തത്തില്‍ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് വൃക്കയുടെ ആരോഗ്യത്തേയും ബാധിക്കും 
 
വ്യായാമക്കുറവും വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാഹം മാറ്റാന്‍ കിടിലന്‍ മോരുവെള്ളം