Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരക്കെട്ടിന്റെ വണ്ണം കുറച്ച് ഷെയ്‌പ്പ് ഉള്ള ശരീരം വേണോ? ചെയ്യേണ്ടത് ഇത്രമാത്രം

അരക്കെട്ടിന്റെ വണ്ണം കുറച്ച് ഷെയ്‌പ്പ് ഉള്ള ശരീരം വേണോ? ചെയ്യേണ്ടത് ഇത്രമാത്രം

അരക്കെട്ടിന്റെ വണ്ണം കുറച്ച് ഷെയ്‌പ്പ് ഉള്ള ശരീരം വേണോ? ചെയ്യേണ്ടത് ഇത്രമാത്രം
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (17:31 IST)
നമുക്ക് തടികൂടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ അരക്കെട്ടിനെയായിരിക്കും. അതുകൊണ്ടുതന്നെ ഷെയ്‌പ്പെല്ലാം പോയി വളരെ വികൃതമായ ഒരു ശരീരപ്രകൃതിയായിരിക്കും ഉണ്ടാകുക. അത് സ്‌ത്രീകൾക്കാർക്കും തന്നെ ഇഷ്‌ടമല്ല. എങ്ങനെയാണ് അരക്കെട്ടിലെ വണ്ണം കുറച്ച് ഷെയ്‌പ്പ് ഉണ്ടാക്കുക എന്ന് പലരും ചിന്തിക്കാറുണ്ട്.
 
ഇതിന് എളുപ്പ വഴിയുണ്ടോ എന്നാണ് അറിയേണ്ടത്. പലതും പരീക്ഷിച്ച് പരാജയപ്പെട്ടവർക്കായി ഒരു കുറുക്കുവഴി പറഞ്ഞുതരാം. കുടിക്കാൻ ടേസ്‌റ്റ് ഇല്ലെങ്കിലും ഗ്രീൻ ടീ കുടിക്കുന്നത് അരക്കെട്ടിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ ചുമ്മാ കുടിച്ചാൽ പോരാ. അതിന് കൃത്യമായ സമയമൊക്കെയുണ്ട്.
 
ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ വരെ ഇല്ലാതാക്കുന്ന ഗ്രീൻ ടീ രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്. ഇത് ദിവസവും കുടിക്കുന്നതിലൂടെ അരക്കെട്ടിലെ മാത്രമല്ല മൊത്തത്തിൽ തടി കുറഞ്ഞ് സുന്ദരിയും സുന്ദരനും ആകാൻ സഹായിക്കും. വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്‌ത് കഴിഞ്ഞതിന് ശേഷവും ഇത് കുടിക്കാം. എന്തായാലും ദിവസവും ഒരു ഗ്ലാസ് ഉറപ്പായും കുടിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളിലെ രതിമൂർച്ഛ അത്ര എളുപ്പമല്ല !