ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

നിഹാരിക കെ.എസ്
വെള്ളി, 17 ജനുവരി 2025 (12:20 IST)
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നതിന് വരെ മികച്ചതാണ് ഇഞ്ചിയും വെളുത്തുള്ളിയും. എല്ലാ വീടുകളിലും വളരെ സുലഭമായി ഉപയോഗിക്കുന്നതാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതുമാണ് പ്രശസ്തവുമാണ്. ദഹന പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല രോഗങ്ങൾക്കും മരുന്നുകളായും ഇത് ഉപയോഗിക്കാറുണ്ട്. പരമ്പരാഗത വൈദ്യത്തിൽ മരുന്നായി ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിൻ്റെ ഗുണങ്ങൾ കുറയ്ക്കുമോ?
 
ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ഇഞ്ചി. നല്ല മണവും രുചിയുമുണ്ട് ഇഞ്ചിയ്ക്ക്. ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഓക്കാനം, പേശി വേദന എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
 
നല്ല രുചിക്കും മണത്തിനും പേരുകേട്ടതാണ് വെളുത്തുള്ളി. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളാലും ഇത്നി സമ്പുഷ്ടമാണ്. വെളുത്തുള്ളിയിലെ അല്ലിസിൻ അതിൻ്റെ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു. വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
 
ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത് ഗുണം കുറയ്ക്കുമോ എന്ന് പലർക്കും സംശയമുണ്ട്. ഇതൊരു തെറ്റായ ധാരണയാണ്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിൻ്റെ ഗുണങ്ങൾ ഇരട്ടിയാക്കും. ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിപ്പിച്ചാൽ ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ വർധിപ്പിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലക്കടല അലര്‍ജി ഉണ്ടാകാന്‍ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

നിരന്തരമായ കരച്ചില്‍; ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? ഹൃദയം പണിമുടക്കും!

അടുത്ത ലേഖനം
Show comments