Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടൽ കാൻസർ തടയാൻ ദിവസവും ഒരു ഗ്ലാസ് പാൽ

കുടൽ കാൻസർ തടയാൻ ദിവസവും ഒരു ഗ്ലാസ് പാൽ

നിഹാരിക കെ.എസ്

, വ്യാഴം, 16 ജനുവരി 2025 (21:12 IST)
ദിവസവും ഒരു ഗ്ലാസ് പാൽ കുടിച്ചാൽ കുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും കാൻസർ റിസർച്ച് യുകെയും നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ദിവസേനയുള്ള പാൽ ഉപയോഗം കുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷണം പറയുന്നത്.
 
യുകെയിൽ എല്ലാ വർഷവും ഏകദേശം 45,000 കുടൽ കാൻസർ കേസുകൾ ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ എല്ലാ കുടൽ കാൻസറുകളും 54 ശതമാനം തടയാൻ കഴിയുമെന്നാണ് റിസർച്ച് ഡാറ്റ സൂചിപ്പിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, മദ്യം, സംസ്‌കരിച്ച മാംസം കഴിക്കൽ, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കുടൽ കാൻസർ ഉണ്ടാക്കുന്നതിൽ മുഖ്യഘടകങ്ങളാണ്.
 
പ്രതിദിനം ഒരു ഗ്ലാസ് പാൽ കുടിക്കുന്നതിനൊപ്പം മദ്യത്തിന്റേയും ചുവന്ന മാംസത്തിന്റേയും ഉപയോഗം കുറയ്ക്കുന്നതും കാൻസറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നുമാണ് യുകെയിലെ ഓങ്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ദിവസവും 20 ഗ്രാം മദ്യം - അഥവാ ഒരു ഗ്ലാസ് വൈൻ- അധികമായി കുടിക്കുന്നത് കാൻസർ സാധ്യത 15 ശതമാനം വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.

ദിവസവും 30 ഗ്രാം കൂടുതൽ ചുവന്ന മാംസം അധികമായി കഴിക്കുന്നതും കാൻസർ സാധ്യത എട്ട് ശതമാനം വർധിപ്പിക്കുന്നു. 54,2000 ത്തിലധികം സ്ത്രീകളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പാൽ കുടിക്കുന്നതുൾപ്പെടെ ദിവസേനയുള്ള ഭക്ഷക്രമത്തിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളിലെ വെര്‍ച്വല്‍ ഓട്ടിസം എങ്ങനെ തിരിച്ചറിയാം