Webdunia - Bharat's app for daily news and videos

Install App

ഇതൊക്കെ അറിഞ്ഞിട്ടാണോ തൈര് കഴിക്കുന്നത്?

തൈര് കഴിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഗുണം ചെയ്യും

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (14:41 IST)
തൈര് ഇഷ്ടമില്ലാത്തവരും അതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ കഴിച്ച് പോകും. നമ്മുടെ ആരോഗ്യ കാര്യത്തില്‍ തൈരിനു വളരെ വലിയ പങ്കാണുള്ളത്. തൈര് കഴിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കൂ. 
 
എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് കാത്സ്യവും വിറ്റാമിന്‍ ഡിയും അത്യാവശ്യമാണ്. ഒരു പാത്രം തൈരില്‍ നിന്നും ഇത് രണ്ടും നമുക്ക് ലഭിക്കും. കാത്സ്യം എല്ലുകളെ ദൃഢമാക്കുകയും ശക്തിനല്‍കുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാന്‍ സാധിക്കും. തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.  
 
മനുഷ്യ  ശരീരത്തിന് ഗുണകരമായ ധാരാളം ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 
 
പാല് കുടിക്കുന്നത് ചിലരില്‍ പല ദഹന പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നുയെന്നതു തന്നെയാണ് ഇതിന് കാരണം. 
 
ചര്‍മ്മം വൃത്തിയുള്ളതും മൃദുലവുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല നല്ലൊരു ഫേസ്‌പാക്ക് ആയും തൈര് ഉപയോഗിക്കാവുന്നതാണ്. 
 
യോനിയില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. 
 
തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും. അത് ഭാരം കുറയ്ക്കാന്‍ സഹായകമാണ്‍. തൈരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത, മലബന്ധം,വയറിളക്കം കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നും നമ്മെ സഹായിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെറ്റൂറിയയും മൂത്രത്തില്‍ കല്ലും; ഇക്കാര്യങ്ങള്‍ അറിയണം

ലൈംഗിക താല്‍പര്യം കൂടുതലാണോ, ആരോഗ്യഗുണങ്ങളും ഉണ്ട്

വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം

അടുത്ത ലേഖനം
Show comments