രാത്രിയിൽ ഉറക്കത്തിനിടെ പതിവായി ഞെട്ടിയുണരുന്നത് പലരിലും കാണുന്ന പ്രവണതയാണ്. എത്ര നല്ല ഉറക്കത്തിലായിരുന്നാല്‍ പോലും ചിലര്‍ മിക്ക ദിവസങ്ങളിലും ഉറക്കം നഷ്‌ടമായി എഴുന്നേല്‍ക്കാറുണ്ട്. ചിലപ്പോൾ ഒരേ സമയം ആകുമ്പോൾ എഴുന്നേൽക്കുന്നവരും ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?.
വൈകാരിക പ്രശ്‌നങ്ങള്‍, നിരാശ, തുടങ്ങയവ ഉള്ളവരാണ് രാത്രി 11 മണിക്കും 1 മണിക്കും ഇടയില്‍ ഞെട്ടി ഉണരുന്നത്. അമിതമായ ദേഷ്യവും മുന്‍ കോപവുമുള്ളവരാണ് 1 മണിക്കും 3 മണിക്കും ഇടയില്‍ ഉറക്കം നഷ്‌ടപ്പെട്ട് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്.
മാനസിക പ്രശ്‌നങ്ങളും നിരാശയും സങ്കടവും നേരിടുന്നവരാണ് പുലര്‍ച്ചെ 3 മണിക്കും 5 മണിക്കും ഇടയിലായി എഴുന്നേല്‍ക്കുന്നത്. മനസിനെ നിയന്ത്രിച്ചും ഏകാഗ്രത സ്വായത്തമാക്കിയും ഈ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പഴമക്കാര്‍ അവകാശപ്പെടുന്നത്. ആരോഗ്യമായ ശരീരവും മനസും ഉള്ളവർക്ക് ഇതിനെ പെട്ടന്ന് തന്നെ നിയന്ത്രിക്കാനാകും.