Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലയിലും പൂവിലും വേരിലും വരെ വിഷം; ആളെക്കൊല്ലും അരളി

അരളിച്ചെടിയിൽ വിഷം ഉണ്ടെന്ന കാര്യം പ്രാചീനകാലം മുതൽക്കേ അറിയാവുന്നതാണ്.

Nerium Plants

നിഹാരിക കെ.എസ്

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (16:16 IST)
സംസ്ഥാനത്ത് കഴിഞ്ഞ വർഷം അരളി പൂവ് കഴിച്ച് ഒരു യുവതി മരണപ്പെട്ടിരുന്നു. പിന്നാലെ അരളി ചെടി തിന്ന് പശുവും കിടാവും കൂടി ചത്തിരുന്നു. ഇതോടെയാണ് അരളിച്ചെടി മനുഷ്യന് എത്രത്തോളം ദോഷമാണെന്ന ചർച്ചകൾ ആരംഭിച്ചത്.   അരളിച്ചെടിയിൽ വിഷം ഉണ്ടെന്ന കാര്യം പ്രാചീനകാലം മുതൽക്കേ അറിയാവുന്നതാണ്. എന്നാൽ, ഇന്നത്തെ യുവത്വത്തിന് അതിനെ കുറിച്ച് എത്രത്തോളം അറിവുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.
 
അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷാംശമുണ്ട്. പൂക്കളിൽ ഉള്ളതിനേക്കാൾ കൂടുതൽ വിഷാംശം മറ്റ് ഭാഗങ്ങളിലാണ് ഉണ്ടാവുക. അരളിയുടെ ഏറ്റവും വിഷാംശം അടങ്ങിയ ഭാഗം വേരാണ്. ഇത് ശരീരത്തിലെത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ എത്തുന്ന അളവിനെ ആശ്രയിച്ചിരിക്കും ഗുരുതരാവസ്ഥ.
 
ചെറിയ അളവിൽ അരളിച്ചെടിയുടെ ഭാഗങ്ങൾ വയറ്റിൽ എത്തിയാൽ വയറിളക്കം, നിർജലീകരണം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ വലിയ അളവിൽ വിഷം ഉളിൽ പോയാൽ ഗുരുതരാവസ്ഥയാകും. നെരിയം ഒലിയാൻഡർ എന്നാണ് അപ്പോസൈനേസ്യ ജനുസിൽപ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം. 
 
അരളിയുടെ ഇല, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവയിൽ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാർഥമാണ് വിഷാംശത്തിനു കാരണം. അരളിയിൽ അടങ്ങിയിരിക്കുന്ന വിഷം ഹൃദയാഘാതം ഉണ്ടാക്കും. 
 
വിഷം ഉള്ളിൽ ചെന്നാൽ ആദ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പതിയെ ആക്കുകയും തടയുകയും ചെയ്യുന്നു. ശേഷം മരണത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക. കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ വിഷം നേരിട്ടു ബാധിക്കുകയും രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കുകയും ചെയ്യുന്നു.
 
ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാൻ അരളിയുടെ ഒരു ഇല കാരണമായേക്കാം എന്നാണ് പറയുന്നത്. ഓലിയാൻഡർ, ഓലിയാൻഡർ ജനിൽ എന്നിങ്ങനെ ഇവയിൽ അടങ്ങിയിരിക്കുന്ന വിഷം ഹൃദയത്തെയും നാഡികളെയും ബാധിക്കാം. ഇത് ഏത് അവയവത്തെ വേണമെങ്കിൽ ബാധിക്കാം. മാത്രമല്ല, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളെ ഗ്ലൈക്കോസൈഡുകൾ നശിപ്പിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്കു സ്ഥിരം നല്‍കാറുണ്ടോ? വേണം നിയന്ത്രണം