തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം
ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്.
Publish Date: Tue, 11 Nov 2025 (16:45 IST)
Updated Date: Tue, 11 Nov 2025 (16:23 IST)
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ കാര്യങ്ങൾ. നിരവധി ഗുണങ്ങളുള്ള പുഷ്പമാണ് ചെമ്പരത്തി. പക്ഷേ പലർക്കും അതിന്റെ ഗുണമറിയില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്.
ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും.
ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും.
കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുന്നു.
ഉഷ്ണ രോഗം, രക്തസ്രാവം, അസ്ഥി സ്രാവം, ശുക്ല വീര്യവർദ്ധന, ശരീര സൗന്ദര്യം എന്നിവയ്‌ക്കെല്ലാം ചെമ്പരത്തി ഗുണകരമാണ്. തേനിൽ ചാലിച്ച് ചെമ്പരത്തി പൂവ് കഴിക്കുന്നത് ശരീര സൗന്ദര്യത്തിന് നല്ലതാണ്. തലമുടിക്ക് കറുപ്പും, വളർച്ചയും കൂട്ടുന്നതിന് ചെമ്പരത്തി പൂവും ഇലയും ചേർത്ത് എണ്ണ മുറുക്കി തേക്കുന്നത് നല്ലതാണ്. ചെമ്പരത്തി യുടെ ഉപയോഗം വഴി പ്രായ കൂടുതൽ മൂലമുള്ള പ്രശനങ്ങൾ തടഞ്ഞ് ആയുർദൈർഘ്യം കൂട്ടുവാൻ സഹായിക്കുന്നു.