വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയനിലെ പർവതപ്രദേശങ്ങളിലും ഉള്ള ഒരു ഔഷധസസ്യമാണ് ലാവെൻഡർ. മാനസികാവസ്ഥ, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് പരിഹാരം കൂടിയാണ് ഈ പുഷ്പം. ലാവെൻഡർ ഓയിൽ ആരോഗ്യപരമാണ്. എണ്ണയ്ക്ക് സൗന്ദര്യവർദ്ധക ഉപയോഗങ്ങളുണ്ട്. നമ്മുടെ മനസ്സിനെ ആകർഷിക്കുന്ന അതിശയകരമായ സൗരഭ്യവാസനയുണ്ട് ലാവെൻഡർ ഓയിലിന്. അതിന്റെ വശ്യ സുഗന്ധം നിങ്ങളുടെ മാനസികാവസ്ഥയെ ശാന്തമാക്കുകയും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യുമെന്ന കാര്യം എല്ലാവർക്കുമറിയാം.
കാൻസർ പ്രതിരോധത്തിലും ചികിത്സയിലും ഇതിൻ്റെ സാധ്യതകളെക്കുറിച്ച് ഗവേഷകർ ഇപ്പോഴും പഠനത്തിലാണ്. മുടിയുടെ പ്രശ്നങ്ങളിൽ തുടങ്ങി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് വരെ പരിഹരിക്കുന്നതിന് ലാവെൻഡർ ഓയിൽ സഹായിക്കും. നൂറു ശതമാനവും പ്രകൃതിദത്തമായ ലാവെൻഡർ ഓയിൽ കേശ, ചർമ്മ പ്രശ്‌നങ്ങൾക്കുള്ള ഒരു സ്വാഭാവിക പരിഹാരമാർഗമാണ്.
ഇത് ഉപയോഗിക്കുന്നതിന് പ്രത്യേകരീതി ഉണ്ട്. എല്ലായ്‌പ്പോഴും വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ജോജോബ ഓയിൽ, ആവണക്കെണ്ണ തുടങ്ങിയ കാരിയർ എണ്ണകളുമായി ചേർത്ത് ലയിപ്പിച്ച ശേഷമാകണം ഇത് ഉപയോഗിക്കേണ്ടത്. അതല്ലെങ്കിൽ ഇത് ചർമ്മത്തെയും തലയോട്ടിയെയുമൊക്കെ പ്രകോപിപ്പിക്കുന്നതിന് കാരണമായേക്കാം.
മുഖക്കുരു പ്രശ്‌നങ്ങൾക്കുള്ള സ്വാഭാവിക പരിഹാരമാണ് ഈ ഓയിൽ. ഇവയിൽ ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടിക്കൊണ്ട് ചർമ്മത്തിന് സുരക്ഷ നൽകും ലാവെൻഡർ ഓയിൽ. നിങ്ങളുടെ സുഷിരങ്ങൾ അടച്ചു കളയാതെ ചർമത്തിന് ആവശ്യമായ ഈർപ്പം പകർന്നു നൽകാനും ഇത് സഹായിക്കും.
അഴുക്ക്, പൊടി, മലിനീകരണം, വിയർപ്പ് എന്നിവ നമ്മുടെ ചർമ്മത്തിന് ഏറ്റവുമധികം വിനാശകരമായ ഒന്നാണ്. ഇവ എല്ലായ്‌പ്പോഴും നമ്മുടെ ചർമ്മത്തെ കേടുപാടുള്ളതാക്കി മാറ്റും. ചര്മത്തിന് മിനുസത നൽകാൻ ഇതിന് കഴിയും.
വാർദ്ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ കഴിയും
ലാവെൻഡർ ഓയിലിന് ശക്തമായ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് മുടിയിലെ പേൻശല്യത്തിനെതിേരേയുള്ള ഫലപ്രദമായ ചികിത്സയായി പ്രവർത്തിക്കും. ഇതുകൂടാതെ തലയിലെ താരനും ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകൾക്കുമൊക്കെ ഫലപ്രദമായ പരിഹാരമാർഗമാണ് ലാവെൻഡർ ഓയിൽ.
മുടി വളരാനും ലാവെണ്ടർ ഓയിൽ നല്ലതാണ്.