Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിത ശൈലിയാണ് നിങ്ങളെ പ്രമേഹ രോഗിയാക്കുന്നത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ജീവിത ശൈലിയാണ് നിങ്ങളെ പ്രമേഹ രോഗിയാക്കുന്നത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (16:00 IST)
പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടുന്ന രോഗമാണ് പ്രമേഹം. ജീവിതശൈലിയുമായി ഈ രോഗത്തിനു ബന്ധമുണ്ട്. നിങ്ങള്‍ക്ക് പ്രമേഹത്തെ പ്രതിരോധിക്കണമെങ്കില്‍ ദൈനംദിന ജീവിതത്തില്‍ ഈ പത്ത് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി..! 
 
1. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹത്തിലേക്ക് നയിക്കും 
 
2. ശരീരത്തിലേക്ക് അമിതമായി കലോറി കയറ്റിവിടരുത്. ഇത് പൊണ്ണത്തടിയ്ക്കും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും 
 
3. ശീതള പാനീയങ്ങള്‍, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ എന്നിവ പരമാവധി അകറ്റി നിര്‍ത്തുക. ഇവ സ്ഥിരമായി കുടിച്ചാല്‍ അതിവേഗം പ്രമേഹം നിങ്ങളെ തേടിയെത്തും
 
4. ഫൈബര്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ശീലമാക്കുക. ദിവസത്തില്‍ ഒരു നേരം മാത്രം ചോറ് കഴിക്കുക
 
5. പാസ്ത, വൈറ്റ് ബ്രെഡ്, ബട്ടര്‍ എന്നിവ അമിതമായി കഴിക്കരുത്
 
6. ഫാസ്റ്റ് ഫുഡ്, റെഡ് മീറ്റ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. മത്സ്യം കറിവെച്ച് കഴിക്കാം 
 
7. ദിവസവും ഏറ്റവും ചുരുങ്ങിയത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം 
 
8. രാത്രിയിലെ ഭക്ഷണം വൈകി കഴിക്കുന്നവരില്‍ പ്രമേഹം ഉറപ്പാണ്. രാത്രി ഒന്‍പത് മണിക്ക് മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം.
 
9. മണിക്കൂറുകളോളം തുടര്‍ച്ചയായി ഇരുന്ന് കൊണ്ടുള്ള ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക 
 
10. ദിവസത്തില്‍ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങിയിരിക്കണം, വൈകി ഉറങ്ങുന്ന ശീലം ഒഴിവാക്കുക 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്ര സമയം വ്യായാമം ചെയ്താലാണ് കരളിലെ കൊഴുപ്പു കുറയുന്നത്