Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപാനവും വ്യായാമക്കുറവും മാത്രമല്ല കരളിനെ കേടാക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

മദ്യപാനവും വ്യായാമക്കുറവും മാത്രമല്ല കരളിനെ കേടാക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 20 ജനുവരി 2024 (17:13 IST)
കരള്‍ ശരീയായ രീതിയില്‍ പ്രവര്‍ത്തിക്കാതെയായാല്‍ ബാക്ടീരിയ,വൈറസ് എന്നിവ പെട്ടെ ബാധിക്കുകയും കരളിന്റെ പ്രവര്‍ത്തനം പതുക്കെയാകുമ്പോള്‍ രക്തശുദ്ധീകരണ പക്രിയ ബാധിക്കപ്പെടുകയും ചെയ്യും. ഇത് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നു. ഫാറ്റിലിവറിന് പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് അറിയാന്‍ സാധിക്കില്ല. കരളിന്റെ പ്രവര്‍ത്തനം കുറയുന്നുവെന്നാണ് ലിവര്‍ ഫാറ്റിയാകുന്നതിന്റെ ലക്ഷണം. ഫാറ്റിലിവര്‍ നീണ്ടുനില്‍ക്കുമ്പോള്‍ സിറോസിസ് ആകാം. ലിവര്‍ സിറോസിസ് വരുന്നവരില്‍ 70 ശതമാനം പേര്‍ക്ക് ലിവര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുള്ളതായാണ് വിദഗ്ധര്‍ പറയുന്നത്.
 
ഭക്ഷണം നിയന്ത്രിച്ചാല്‍ മാത്രമേ ഫാറ്റി ലിവര്‍ തടയാനാകൂ. കൊഴുപ്പ് കൂടിയതും മധുരം അടങ്ങിയതുമായ ഭക്ഷണങ്ങളാണ് ഈ രോഗങ്ങള്‍ക്ക് കാരണം. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കും. മാംസാഹരങ്ങള്‍ ഒഴിവാക്കി ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ബ്രോക്കോളി ഫാറ്റി ലിവര്‍ പ്രശ്നങ്ങള്‍ക്ക് നല്ലതാണ്. കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും ഇത് സഹായിക്കും.
 
കരളിലെ കൊഴുപ്പ് അകറ്റാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയ വാള്‍നട്ട് നല്ലതാണ്. പച്ചക്കറികള്‍ ധാരളമായി കഴിക്കുകയും പഴവര്‍ഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fish Fry: 'അധികം മൊരിയാന്‍ അനുവദിക്കരുത്' ഫിഷ് ഫ്രൈ രുചികരമാകാന്‍