Select Your Language

Notifications

webdunia
webdunia
webdunia
webdunia

മസിലിനൊന്നും പഴയ പവർ ഇല്ലെന്ന് തോന്നുന്നുണ്ടോ? നിസാരമല്ല

മസിലിനൊന്നും പഴയ പവർ ഇല്ലെന്ന് തോന്നുന്നുണ്ടോ? നിസാരമല്ല

നിഹാരിക കെ എസ്

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (16:05 IST)
മസിലുകൾക്കൊന്നും പഴയത് പോലെ ബലം തോന്നുന്നില്ലേ? പണ്ട് ഈസിയായി ചെയ്തിരുന്ന കാര്യങ്ങൾ ഒക്കെ ചെയ്യാൻ ഇപ്പോൾ കുറച്ചധികം ബുദ്ധിമുട്ടുന്നുണ്ടോ? അതിന് കാരണം നിങ്ങളുടെ പാശികളിൽ വന്നിരിക്കുന്ന മാറ്റമാണ്. നമുക്ക് പ്രായമാകുമ്പോൾ, നമ്മുടെ മൊത്തത്തിലുള്ള പേശികളുടെ അളവ് കുറയുന്നു.

50 വയസ്സിനു ശേഷം, ഓരോ വർഷവും നമ്മുടെ പേശികളുടെ പ്രവർത്തനം ശരാശരി 1-2% കുറയുന്നു. പേശികളുടെ ബലം പ്രായം കൂടുന്നതിനനുസരിച്ച് കുറയുമ്പോൾ, ദൈനംദിന ജീവിതം പ്രയാസകരമാക്കുകയും സ്വയം പരിപാലിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുകയും ചെയ്യും.
 
ഈ അവസ്ഥയുടെ പേരാണ് സാർകോപീനിയ. ഇത്തരം അവസ്ഥ ഉള്ളപ്പോൾ വീഴ്ചകളുടെയും ഒടിവുകളുടെയും സാധ്യത കൂടും. ശക്തി കുറയും.  പേശികളുടെ നഷ്ടം മറ്റ് ശരീര വ്യവസ്ഥകളെയും ബാധിക്കും. സാർകോപീനിയ രോഗനിർണയം ലളിതമല്ല. പേശികൾക്ക് ബലക്ഷത ഉണ്ടാകുമ്പോൾ യുവാക്കളെ അപേക്ഷിച്ച് പ്രായമായവരിൽ ഡിമെൻഷ്യ ഉണ്ടാകാൻ സാധ്യത കൂടുന്നു.
 
പേശികളുടെ ബലം നിലനിർത്താൻ ചെയ്യേണ്ടതെന്താണ്? വ്യായാമം. പ്രായമായവർക്കും കൂടി ഉതകുന്ന വ്യായാമ മുറകൾ വേണം ശീലിക്കാൻ. ഒപ്പം പേശികളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ജീവിതരീതി വേണം തുടരാൻ. അതിനാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഴുങ്ങിയ മുട്ടയ്‌ക്കൊപ്പം ഈ സാലഡ് ചേര്‍ക്കൂ