Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളെ ക്ഷീണം വേട്ടയാടുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്

ക്ഷീണം വില്ലനാണ്, അവന്‍ നിങ്ങളെ വേട്ടയാടുന്നത് ഇക്കാരങ്ങള്‍ കൊണ്ടാണ്

നിങ്ങളെ ക്ഷീണം വേട്ടയാടുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്
, ചൊവ്വ, 7 ഫെബ്രുവരി 2017 (20:02 IST)
പുതിയ ജീവിത സാഹചര്യത്തില്‍ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ക്ഷീണം. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക, അതിനൊപ്പം വല്ലാത്ത ക്ഷീണവും കൂടിയായാല്‍ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുമെന്നുറപ്പ്. വിവിധ രോഗങ്ങൾക്കു പുറമേ ജോലി, യാത്ര, ജീവിതരീതി, ഭക്ഷണക്രമം, പ്രായം തുടങ്ങിയവയൊക്കെയാണ് പലപ്പോഴും ക്ഷീണത്തിലേക്ക് തള്ളിവിടുന്നതെന്ന് നമ്മള്‍ മനസിലാക്കാത്തതാണ് ഗുരുതരമായ പ്രശ്‌നം.

ഒന്നിനും ഒരു മൂഡ് തോന്നുന്നില്ലെന്ന പരാതിയാണ് ഇത്തരക്കാര്‍ പറയുന്നത്. ഓഫീസിലായാലും കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോയാലും ക്ഷീണം തോന്നുന്നത് ആ ദിവസത്തെ സന്തോഷം തന്നെ ഇല്ലാതാക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ക്ഷീണം ഒഴിവാക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യത്തെയും ജീവിത രീതിയേയും ജോലിയുടെ സ്വഭാവത്തെയുമൊക്കെ ആശ്രയിച്ചായിരിക്കും ക്ഷീണം അനുഭവപ്പെടുക. സ്‌ത്രീകളിലാണ് ക്ഷീണം കൂടുതലായും കാണുന്നത്.

ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ക്ഷീണമെന്ന വില്ലനെ ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കും. എന്നും വ്യായാമം ചെയ്യുക, മദ്യപാനം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, കൃത്യസമയത്ത് ഉറങ്ങുക, അമിതമായ യാത്ര, പലതരം അസുഖങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, പുകവലി, നല്ല ഭക്ഷണക്രമം, അമിതവണ്ണം കുറയ്‌ക്കുക എന്നീ കാര്യങ്ങളാണ് ക്ഷീണത്തിന് വഴിയൊരുക്കുന്നത്.

ഇരുമ്പിന്റെ അംശം കുറയുന്നത് ക്ഷീണത്തിനിടയാക്കും. ഇരുമ്പിന്റെ അംശം കുറയുംതോറും പേശികളിലും കോശങ്ങളിലും എത്തുന്ന ഒക്സിജന്റെ അളവ് കുറയും. തീരെ കുറവാണെങ്കിൽ അനീമിയയും ഉണ്ടായേക്കാം. ഇതൊഴിവാക്കാൻ ബീൻസ് , മുട്ട, പച്ചക്കറികൾ, സോയമില്ക് കൊണ്ടുള്ള ടോഫു മുതലായവ കഴിക്കണം. കൂടാതെ പഴങ്ങളും കഴിക്കണം.

അമിതക്ഷീണം തൈറോയിഡ് രോഗലക്ഷണവുമാകാം. സ്‌ത്രീകളിലെ അമിത ക്ഷീണത്തിന് കാരണം അനീമിയ ആണ്. ഒരു ദിവസത്തെ എനർജി ലെവൽ ക്രമീകരിക്കുന്ന ബ്രേക്ക് ഫസ്‌റ്റ് ഒഴിവാക്കുന്നത് പ്രധാന പ്രശനമാണ്. തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും കമ്പ്യൂട്ടറിന് മുന്നില്‍ ഏറെ നേരെ ചെലവഴിക്കുന്നവര്‍ക്കും ക്ഷീണം വില്ലനാകും. ഇത്തരക്കാര്‍ ചിട്ടയായ ജീവിതക്രം പാലിച്ചാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി നമുക്ക് ബിരിയാണിയുണ്ടാക്കാം!