Menstrual Cup: പാഡുകളേക്കാള്‍ എന്തുകൊണ്ടും നല്ലത് മെന്‍സ്ട്രുവല്‍ കപ്പ്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും

രേണുക വേണു
ബുധന്‍, 8 ജനുവരി 2025 (16:10 IST)
Benefits of Menstrual Cup: ആര്‍ത്തവ സമയത്ത് മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഉപയോഗിക്കാനുള്ള പേടി മൂലം പലരും മെന്‍സ്ട്രുവല്‍ കപ്പ് ഒഴിവാക്കുന്നു. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ചാല്‍ ആരോഗ്യത്തിനു ദോഷമാണെന്ന് കരുതുന്നവര്‍ പോലും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ സാനിറ്ററി പാഡുകളേക്കാള്‍ ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പ്. 
 
മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും. ഒരിക്കല്‍ ഉപയോഗിച്ച് നോക്കിയാല്‍ പാഡുകളേക്കാള്‍ എത്രത്തോളം ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പുകളെന്ന് നമുക്ക് ബോധ്യപ്പെടും. സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെന്‍സ്ട്രുവല്‍ കപ്പ് കാണപ്പെടുക. യോനിയിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തെരെഞ്ഞെടുക്കണം. സ്മാള്‍, മീഡിയം, ലാര്‍ജ് എന്നീ സൈസുകളില്‍ കപ്പ് ലഭ്യമാണ്. ഒരു കപ്പ് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.
 
ആര്‍ത്തവ ദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്‌ട്രേച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിന് ആയി ആര്‍ത്തവ രക്തം ക്ലോസറ്റിലോ ബാത്റൂമിലോ ഒഴിച്ചു കളഞ്ഞു വെള്ളം ഒഴിച്ചു കഴുകി വീണ്ടും ഇന്‍സെര്‍ട് ചെയ്യാം. കപ്പ് വൃത്തിയാക്കുന്നതിന് ആയി മെന്‍സ്ട്രുവല്‍ കപ്പ് വാഷ്‌കള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോ ആര്‍ത്തവ ചക്രത്തിന് മുന്‍പും ശേഷവും കപ്പ് സ്റ്റെര്‍ലൈസ് ചെയ്തു അണു വിമുക്തമാക്കേണ്ടതാണ്. 
 
പാഡ് ഉപയോഗിക്കുമ്പോള്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. എന്നാല്‍ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കുറയുന്നു. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത കുറയുന്നു. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ലീക്കേജ് സാധ്യത വളരെ കുറവാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

അടുത്ത ലേഖനം