മൊബൈല്‍ ഫോണില്ലാത്ത ലോകത്തെ കുറിച്ച് ഇന്ന് ആര്‍ക്കും ചിന്തിക്കാന്‍ കൂടി സാധ്യമല്ല. സദാസമയവും ഫോണ്‍ നമുക്കരികില്‍ വേണം. ദിവസത്തിന്റെ ഭൂരിഭാഗവും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മറ്റുസോഷ്യല്‍ മീഡിയകളില്‍ ജീവിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് പല ആരോഗ്യ പ്രശ്‌നങ്ങളെയും വിളിച്ചുവരുത്തുന്നു. പ്രധാനമായും കാഴ്ചയെയാണ് ഫോണുകള്‍ കൂടുതല്‍ ബാധിക്കുന്നത്.
പലകുട്ടികളിലും ഇപ്പോള്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം കാണുന്നു. മൂന്നുമണിക്കൂറിലധികം തുടര്‍ച്ചയായി മുബൈല്‍ ഉപയോഗിച്ചാല്‍ കാഴ്ചപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കണ്ണുകളുടെ പേശികള്‍ക്കാണ് കൂടുതല്‍ പ്രശ്‌നം ഉണ്ടാകുന്നത്.