Webdunia - Bharat's app for daily news and videos

Install App

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

കഴുത്തിൽ അസാധാരണമായ കറുപ്പ് നിറവും മടക്കുകളും ഉള്ളത് പ്രമേഹത്തിന്റെ ലക്ഷണമാകാം.

രേണുക വേണു
വ്യാഴം, 26 ജൂണ്‍ 2025 (17:55 IST)
നിങ്ങളുടെ സാധാരണ ചർമ നിറത്തിൽ നിന്ന് വ്യത്യസ്തമായി കഴുത്തിൽ കറുപ്പ് നിറം കാണുന്നുണ്ടോ? അതിനെ എന്തെങ്കിലും ചർമ പ്രശ്‌നമായി മാത്രം കണ്ട് തള്ളിക്കളയരുത്. കഴുത്തിൽ മടക്കുകളും അസാധാരണമായ വിധം കറുപ്പ് നിറവും വരുന്നതിനെ പറയുന്ന പേര് അകാന്തോസിസ് നിഗ്രിക്കൻസ് എന്നാണ്. ഇത് മാരകമായ പല ആരോഗ്യപ്രശ്‌നങ്ങളുടെയും സൂചനയാണ്. 
 
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുമ്പോൾ ഇങ്ങനെയൊരു മാറ്റം ശരീരത്തിൽ കാണിക്കും. അതായത് കഴുത്തിൽ അസാധാരണമായ കറുപ്പ് നിറവും മടക്കുകളും ഉള്ളത് പ്രമേഹത്തിന്റെ ലക്ഷണമാകാം. 
 
അമിത വണ്ണം ഉള്ളവരിലും കഴുത്തിൽ കറുപ്പ് നിറം കാണാൻ. ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന്റെ സൂചനയാണ് കഴുത്തിലെ കറുപ്പ് നിറം. ശരീരത്തിനു ആവശ്യമായ വ്യായാമം നിങ്ങൾ ചെയ്യുന്നില്ല എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. 
 
കഴുത്തിൽ കറുപ്പ് നിറമുള്ളവർ തുടർച്ചയായി വ്യായാമം ചെയ്ത് തടി കുറച്ച് നോക്കൂ. കഴുത്തിലെ കറുപ്പ് നിറം അപ്രത്യക്ഷമാകുന്നത് കാണാം. വയർ, കരൾ എന്നിവയിലുണ്ടാകുന്ന അർബുദത്തിന്റെ സൂചനയായും ചിലരിൽ കഴുത്തിലെ കറുപ്പ് നിറം കാണാം. അതായത് കഴുത്തിൽ അസാധാരണമായി കറുപ്പ് നിറം കണ്ടാൽ ഡോക്ടറെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടോ? കുട്ടിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പീഡിയാട്രീഷന്റെ നിര്‍ദേശങ്ങള്‍

കോവിഡ് അണുബാധയുടെ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി പുതിയ പഠനം; രക്തക്കുഴലുകളെ പഴക്കമുള്ളതാക്കും

എന്താണ് ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്താണ്? മാറാരോഗത്തെ കുറിച്ച് അറിയണം

രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !

നടന്നാല്‍ ഈ 10 രോഗങ്ങള്‍ ഒരിക്കലും വരില്ലെന്ന് പോഷകാഹാര വിദഗ്ധ സോണിയ നാരംഗ്; 10മിനിറ്റുകൊണ്ട് സമ്മര്‍ദ്ദം കുറയുന്നു!

അടുത്ത ലേഖനം
Show comments