Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

Mango, Diabetics

അഭിറാം മനോഹർ

, ഞായര്‍, 4 മെയ് 2025 (18:18 IST)
പഴങ്ങളുടെ രാജാവായ മാമ്പഴം കാണുമ്പോള്‍ പ്രമേഹരോഗികളുടെ മനസ്സില്‍ എപ്പോഴും ഒരു സംശയം ഉണ്ടാവുക സ്വാഭാവികമാണ്: 'എനിക്ക് ഇത് കഴിക്കാമോ? എന്ന ചിന്ത മാമ്പഴത്തോടുള്ള നമ്മുടെ ഇഷ്ടം മൂലം വരുന്നതാണ്. പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കുന്നത് പ്രശ്‌നമാണോ?, നമുക്ക് നോക്കാം.
 
മാമ്പഴം ഉള്‍പ്പെടുന്ന ഫ്രൂക്ടോസ് (നാച്ചുറല്‍പഞ്ചസാര) രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയര്‍ത്താനിടയാക്കും. ഒരു ശരാശരി വലിപ്പമുള്ള മാമ്പഴത്തില്‍ ഏകദേശം 45 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഇതിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് (GI) 51-56 ആണ്, ഇത് ഇടത്തരം ലെവലില്‍ നില്‍ക്കുന്നു എന്നതിനാല്‍ പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
 
പ്രമേഹരോഗികള്‍ക്കുള്ള സുരക്ഷിതമായ ഉപയോഗ രീതികള്‍:
 
അളവ് നിയന്ത്രിക്കുക എന്നതാണ് പ്രമേഹരോഗികള്‍ക്ക് പ്രധാനമായും ചെയ്യാനുള്ളത്. ഒരു ദിവസം 50-75 മാമ്പഴം വരെ കഴിക്കാവുന്നതാണ്. ഒറ്റ സമയത്ത് മാത്രമായി ഇങ്ങനെ കഴിക്കാം. ഉച്ചസമയത്തിന് ശേഷം കഴിക്കുന്നതാണ് പൊതുവെ നല്ലത്. ധാരാളം ഫൈബറും മറ്റ് ഗുണങ്ങളും ഉള്ളതിനാല്‍ മാമ്പഴം സാലഡിന്റെ ഭാഗമായി കഴിക്കുന്നത് നല്ലതാണ്. നട്ട്‌സുകള്‍, പച്ചക്കറികള്‍ എന്നിവയ്‌ക്കൊപ്പം ഇങ്ങനെ കഴിക്കാവുന്നതാണ്. പഴുത്ത മാമ്പഴത്തേക്കാള്‍ പാകമായ മാമ്പഴം കഴിക്കുനതാണ് നല്ലത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!