Webdunia - Bharat's app for daily news and videos

Install App

ഇത്തരം പാത്രങ്ങളിലാണോ പാചകം ? എങ്കിൽ അപകടം പതിയിരിപ്പുണ്ട് !

Webdunia
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (18:31 IST)
ആഹാരം ഉണ്ടാക്കുന്ന പാത്രങ്ങളും നമ്മുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. മുൻപ് പാചകത്തിന് നമ്മൾ പൂർണമായും മൺപാത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. അത് ആരോഗ്യത്തിന് ഏറെ ഗുണകരമായിരുന്നു. എന്നാൽ കാലം മാറിയതോടെ പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളിലും മാറ്റം വന്നു.
 
നോൺസ്റ്റിക് പാത്രങ്ങളാണ് ഇപ്പോൾ നമ്മുടെ അടുക്കളകളെ കീഴടക്കിയിരിക്കുന്നത്. പാകം ചെയ്യുമ്പോൾ ചേരുവകൾ പാത്രത്തിൽ ഒട്ടാതിരിക്കാനായി പ്രത്യേക രീതിയിൽ നിർമ്മിച്ച നോൺസ്റ്റിക് പാത്രങ്ങൾ പക്ഷേ ആരോഗ്യം കവർന്നെടുക്കുകയാണ്. നോൺസ്റ്റിക് പാത്രങ്ങളിലെ ടെഫ്‌ലോൺ കോട്ടിങ്ങാണ് ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നത്.
 
എന്നാൽ ടെഫ്ലോൺ കോട്ടിങ്ങിൽ ഉപയോഗിച്ചിരിക്കുന്ന ‘പെര്‍ഫ്ലൂറോ ഓക്ടാനോയിക് ആസിഡ്‘ എന്ന മനുഷ്യനിർമ്മിത രാസവസ്തു അത്യന്തം അപകടകാരിയാണ്. നോൺസ്റ്റിക് പാത്രങ്ങളിൽ പാകം ചെയ്യുന്നതിലൂടെ ഇത് ഭക്ഷണത്തിൽ കലരും. ഇത് സ്ഥിരമായി ഉള്ളിൽ ചെല്ലുന്നത് ക്യാൻസറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ പുരുഷ ഭേതമന്യേ പ്രത്യുൽ‌പാദന ശേഷി കുറയുന്നതിനും ഇത് കാരണമാകുന്നതാ‍യാണ് പഠനങ്ങളിലെ വെളിപ്പെടുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments